---
title: "എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പിണറായിയില്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി"
english_title: "MV Govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99106/mv-govindan"
published_at: "2023-02-23T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7380233da2_Screenshot_2023-02-23-15-14-22-00_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പിണറായിയില്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി

> **Lead Summary:** **പിണറായി**: സി.പി.ഐ.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പിണറായിയില്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി. പിണറായി ഓലയമ്പലം ടൗണില്‍ നിന്നും തുറന്ന വാഹനത്തില്‍ ജാഥാ ലീഡറെ സ്വീകരിച്ച് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളും അണി ചേര്‍ന്നു. സ്വീകരണത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി.

## Article Content

**പിണറായി**: സി.പി.ഐ.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പിണറായിയില്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി. പിണറായി ഓലയമ്പലം ടൗണില്‍ നിന്നും തുറന്ന വാഹനത്തില്‍ ജാഥാ ലീഡറെ സ്വീകരിച്ച് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളും അണി ചേര്‍ന്നു. സ്വീകരണത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി.

ധര്‍മ്മടം മണ്ഡലം കണ്‍വീനര്‍ കെ ശശിധരന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, ഡോ. വി ശിവദാസന്‍ എം പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്‍, ടി വി രാജേഷ്, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സുരേന്ദ്രന്‍, എന്‍ ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ മുരളി, ബാബു രാജ്, കെ ശശിധരന്‍, ടി ഷബ്ന, മുന്‍ എം എല്‍ എ കെ കെ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.ജാഥാ അംഗങ്ങളായ എം.സ്വരാജ്, ടി.എസ്.സുജാത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99106/mv-govindan)