---
title: "തീ പന്തങ്ങൾ പ്രധാന വഴിപാടായെത്തുന്ന കടവത്തൂർ കുറൂളിക്കാവിൽ പന്തോത്സവത്തിനെത്തിയത് ആയിരങ്ങൾ"
english_title: "Kadavathur Kurulikavi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99119/kadavathur-kurulikavi"
published_at: "2023-02-23T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f741f74be0b_Picsart_23-02-23_15-55-48-777.jpg"
keywords: []
---

# തീ പന്തങ്ങൾ പ്രധാന വഴിപാടായെത്തുന്ന കടവത്തൂർ കുറൂളിക്കാവിൽ പന്തോത്സവത്തിനെത്തിയത് ആയിരങ്ങൾ

> **Lead Summary:** **കടവത്തൂർ**: തീ പന്തങ്ങൾ പ്രധാന വഴിപാടായെത്തുന്ന വടക്കേ മലബാറിലെ പ്രശസ്തമായ കടവത്തൂർ കുറൂളിക്കാവിൽ പന്തോത്സവത്തിനെത്തിയത് ആയിരങ്ങൾ . മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കുറൂളിക്കാവിൽ ഈയിടെ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.

## Article Content

**കടവത്തൂർ**: തീ പന്തങ്ങൾ പ്രധാന വഴിപാടായെത്തുന്ന വടക്കേ മലബാറിലെ പ്രശസ്തമായ കടവത്തൂർ കുറൂളിക്കാവിൽ പന്തോത്സവത്തിനെത്തിയത് ആയിരങ്ങൾ . മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കുറൂളിക്കാവിൽ ഈയിടെ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.

വാഴയിലതൊപ്പിയും മേലാപ്പു മണിഞ്ഞാണ് വ്രതക്കാർ നീളൻ മുളവടിയിൽ പന്തവുമായി കാത്തു നിന്നത്. കാവിൻ മുറ്റത്ത് പന്തങ്ങൾക്ക് തീ കൊളുത്തി. പന്തങ്ങളിൽ നിന്ന് പന്തങ്ങളിലേക്ക് തീ പങ്കുവെക്കുന്ന കാഴ്ച സമഭാവനയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് . വടകരയിൽ നിന്നുമെത്തിയ വ്രതക്കാരുടെയും മറ്റ് ദേശക്കാരുടെയും നൂറുക്കണക്കിന് പന്തങ്ങളിൽ അഗ്നി പകരുന്നത് കാണാൻ ഇക്കുറി അഭൂതപൂർവ്വമായ ജനതിരക്കാണനുഭവപ്പെട്ടത് .പന്തോത്സവം കാണാൻ ഒട്ടേറെ വിദേശികളുമെത്തി. പാനൂർ ,കൊളവല്ലൂർ പോലീസും പാനൂരിലെ അഗ്നി രക്ഷാ സേനയും സുരക്ഷ മുൻകരുതലായി സ്ഥലത്ത് ക്യാമ്പ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99119/kadavathur-kurulikavi)