---
title: "സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി  പാഠപുസ്തക ആർക്കൈവ്സ് ഡിജിറ്റലൈസ് ചെയ്യുന്നു."
english_title: "The State Education Research Training Committee is digitizing the textbook archives."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99161/the-state-education-research-training-committee-is-digitizing-the-textbook-archives"
published_at: "2023-02-23T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f779d0864f2_sdfdgf.jpg"
keywords: []
---

# സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി  പാഠപുസ്തക ആർക്കൈവ്സ് ഡിജിറ്റലൈസ് ചെയ്യുന്നു.

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പാഠപുസ്തക ആർക്കൈവ്സ് ഡിജിറ്റലൈസ് ചെയ്യുന്നു. ആദ്യഘട്ടത്തിൽ 1970 മുതൽ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാൻ തീരുമാനിച്ചത്. വിവിധ കാലങ്ങളിൽ ഓരോ മേഖലയിലുമുണ്ടായ ചരിത്രപരമായ വളർച്ചയും വികാസവും പുതുതലമുറക്ക്​ പകർന്നുനൽകാൻ ഇതിലൂടെ കഴിയുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. 1970 മുതൽ പ്രസിദ്ധീകരിച്ച എല്ലാ പാഠപുസ്തകങ്ങളും നിലവിൽ എസ്.സി.ഇ.ആർ.ടി ലൈബ്രറിയിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെയും ഏജൻസികളുടെയും സഹായം അനിവാര്യമാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പാഠപുസ്തക ആർക്കൈവ്സ് ഡിജിറ്റലൈസ് ചെയ്യുന്നു. ആദ്യഘട്ടത്തിൽ 1970 മുതൽ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാൻ തീരുമാനിച്ചത്. വിവിധ കാലങ്ങളിൽ ഓരോ മേഖലയിലുമുണ്ടായ ചരിത്രപരമായ വളർച്ചയും വികാസവും പുതുതലമുറക്ക്​ പകർന്നുനൽകാൻ ഇതിലൂടെ കഴിയുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. 1970 മുതൽ പ്രസിദ്ധീകരിച്ച എല്ലാ പാഠപുസ്തകങ്ങളും നിലവിൽ എസ്.സി.ഇ.ആർ.ടി ലൈബ്രറിയിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെയും ഏജൻസികളുടെയും സഹായം അനിവാര്യമാണ്.

നിലവിൽ ലൈബ്രറിയിൽ ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ വിശദവിവരം എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ (www.scert.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ ആ വിവരം[ scertlibtvpm@gmail.com](scertlibtvpm@gmail.com) ലൂടെയോ[ 9447328908](http://9447328908) എന്ന നമ്പറിലൂടെയോ അറിയിക്കണമെന്ന്​ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99161/the-state-education-research-training-committee-is-digitizing-the-textbook-archives)