---
title: "കിണറ്റിൽ വീണ പന്നിയെ കരയ്ക്ക് കയറ്റുന്നതിനിടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ പന്നി"
english_title: "The pig fell into the well and pulled the firemen ashore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99183/the-pig-fell-into-the-well-and-pulled-the-firemen-ashore"
published_at: "2023-02-23T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f78da2bfbd1_safghg.jpg"
keywords: []
---

# കിണറ്റിൽ വീണ പന്നിയെ കരയ്ക്ക് കയറ്റുന്നതിനിടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ പന്നി

> **Lead Summary:** **കോട്ടയം:** മുണ്ടക്കയം കോരുത്തോട്ടിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരുക്ക്. കിണറ്റിൽ വീണ പന്നിയെ കരയ്ക്ക് കയറ്റുന്നതിനിടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ പന്നി ആക്രമിച്ചത്. പനക്കച്ചിറയിൽ ആയിരുന്നു സംഭവം. സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ ആണ് പന്നി വീണത്. സ്ഥലത്തെത്തിയ വനം വകുപ്പ് പന്നിയെ കരക്ക് കയറ്റാൻ സഹായം തേടിയതിനെ തുടർന്നാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയത്.

## Article Content

**കോട്ടയം:** മുണ്ടക്കയം കോരുത്തോട്ടിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരുക്ക്. കിണറ്റിൽ വീണ പന്നിയെ കരയ്ക്ക് കയറ്റുന്നതിനിടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ പന്നി ആക്രമിച്ചത്. പനക്കച്ചിറയിൽ ആയിരുന്നു സംഭവം. സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ ആണ് പന്നി വീണത്. സ്ഥലത്തെത്തിയ വനം വകുപ്പ് പന്നിയെ കരക്ക് കയറ്റാൻ സഹായം തേടിയതിനെ തുടർന്നാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയത്.

ഫയർഫോഴ്സ് സംഘം പന്നിയെ കരക്ക് എടുക്കുന്നതിനിടെ ആയിരുന്നു ഇത് ആക്രമിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിൻസ് രാജനാണ് പരിക്കേറ്റത്. ബി രാഹുൽ, കെ എസ് ഷാരോൺ എന്നിവർക്കും നിസ്സാരമായി പരിക്കേറ്റു. പന്നിയെ നെറ്റിനുള്ളിലാക്കി കരക്ക്‌ കയറ്റുന്നതിനിടെ പുറത്തേക്ക് ചാടുകയും വിൻസ്‌രാജിന്‍റെ കാലിന്‍റെ മടക്കുഭാഗത്തു തേറ്റ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ഇയാളെ പിന്നീട് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99183/the-pig-fell-into-the-well-and-pulled-the-firemen-ashore)