---
title: "ഏറ്റവും കഠിനമായ ചില പരീക്ഷകൾ വിജയിച്ച ശേഷം ചാറ്റ്ജിപിടി ഇപ്പോൾ ഒരു സജീവ എഴുത്തുകാരനായി മാറിയിരിക്കുന്നു. "
english_title: "The pig fell into the well and pulled the firemen ashore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99186/the-pig-fell-into-the-well-and-pulled-the-firemen-ashore"
published_at: "2023-02-23T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7933a7f19b_xfghjfg.jpg"
keywords: []
---

# ഏറ്റവും കഠിനമായ ചില പരീക്ഷകൾ വിജയിച്ച ശേഷം ചാറ്റ്ജിപിടി ഇപ്പോൾ ഒരു സജീവ എഴുത്തുകാരനായി മാറിയിരിക്കുന്നു. 

> **Lead Summary:** ഏറ്റവും കഠിനമായ ചില പരീക്ഷകൾ വിജയിച്ച ശേഷം ചാറ്റ്ജിപിടി ഇപ്പോൾ ഒരു സജീവ എഴുത്തുകാരനായി മാറിയിരിക്കുന്നു. അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ ടെക് ലോകത്തെ അദ്ഭുതപ്പെടുത്തിയ ചാറ്റ്ജിപിടി ഇതിനകം തന്നെ 200 പുസ്തകങ്ങൾ രചിച്ചെന്നാണ് റിപ്പോർട്ട്. ഈ പുസ്തകങ്ങളെല്ലാം ആമസോൺ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് ചാറ്റ്ജിപിടി രചിച്ച 200 ലധികം പുസ്തകങ്ങൾ ആമസോൺ സ്റ്റോറിൽ ഉണ്ടെന്നാണ്. ഇത് ആമസോണിൽ നിന്ന് ഇ-ബുക്കുകളോ പേപ്പർബാക്കുകളോ ആയി വാങ്ങാൻ കഴിയും.

## Article Content

ഏറ്റവും കഠിനമായ ചില പരീക്ഷകൾ വിജയിച്ച ശേഷം ചാറ്റ്ജിപിടി ഇപ്പോൾ ഒരു സജീവ എഴുത്തുകാരനായി മാറിയിരിക്കുന്നു. അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ ടെക് ലോകത്തെ അദ്ഭുതപ്പെടുത്തിയ ചാറ്റ്ജിപിടി ഇതിനകം തന്നെ 200 പുസ്തകങ്ങൾ രചിച്ചെന്നാണ് റിപ്പോർട്ട്. ഈ പുസ്തകങ്ങളെല്ലാം ആമസോൺ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് ചാറ്റ്ജിപിടി രചിച്ച 200 ലധികം പുസ്തകങ്ങൾ ആമസോൺ സ്റ്റോറിൽ ഉണ്ടെന്നാണ്. ഇത് ആമസോണിൽ നിന്ന് ഇ-ബുക്കുകളോ പേപ്പർബാക്കുകളോ ആയി വാങ്ങാൻ കഴിയും.

ആമസോൺ നയങ്ങൾ പ്രകാരം പുസ്തകങ്ങളിൽ എഐയുടെ ഉപയോഗം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ എഐ എഴുതിയ പുസ്തകങ്ങളുടെ എണ്ണം രേഖാമൂലമുള്ള പുസ്തകങ്ങളെക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എഐ പുസ്തകങ്ങളുടെ എണ്ണം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കഥ, കവിത, ലേഖനങ്ങൾ, നോവൽ, സ്ക്രിപ്റ്റ് അങ്ങനെ എന്തു വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ചാറ്റ്ജിപിടി രചിച്ചുനൽകും. കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ നൽകിയാലും ഇല്ലെങ്കിലും ഏത് വിഷയത്തിലും കഥയും കവിതയും രചിച്ചുതരും.

ഇങ്ങനെ പോയാൽ എഴുത്തുകാർക്ക് ജോലി നഷ്ടപ്പെടാം, ഇത് വലിയൊരു ആശങ്കയാണ്, ഇത്തരം പുസ്തകങ്ങൾ വിപണിയിൽ നിറയുമെന്നുമാണ് എഴുത്തുകാരുടെ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മേരി റാസൻബെർഗർ റോയിട്ടേഴ്സിനോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99186/the-pig-fell-into-the-well-and-pulled-the-firemen-ashore)