---
title: "വനഭാഗങ്ങളില്‍ കന്നുകാലിമേയ്ക്കല്‍  നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യോഗംചേര്‍ന്നു."
english_title: "A meeting was held regarding the control of large-scale cattle grazing in the forest areas within the wildlife sanctuary."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99194/a-meeting-was-held-regarding-the-control-of-large-scale-cattle-grazing-in-the-forest-areas-within-the-wildlife-sanctuary"
published_at: "2023-02-23T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f798e1de9a2_ZXcdvfgnhn.jpg"
keywords: []
---

# വനഭാഗങ്ങളില്‍ കന്നുകാലിമേയ്ക്കല്‍  നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യോഗംചേര്‍ന്നു.

> **Lead Summary:** **ബത്തേരി: **വയനാട് വന്യജീവി സങ്കേതത്തിനുകത്തുള്ള വനഭാഗങ്ങളില്‍ വന്‍തോതിലുള്ള കന്നുകാലിമേയ്ക്കല്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി ഗജ ഫോറസ്റ്റ് ഐ.ബി. കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് യോഗംചേര്‍ന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ഒരു പ്രധാന കാരണം കാടിന്റെ ശോഷണമാണെന്നും വനത്തിനകത്തുള്ള സെറ്റില്‍മെന്റുകളിലും ഗ്രാമാതിര്‍ത്തിയോട് ചേര്‍ന്ന വനഭാഗത്തും വന്യമൃഗങ്ങള്‍ക്കുള്ള ഭക്ഷണ ലഭ്യത കുറയുന്നതായിള്ളതായും, ഇക്കാരണത്താല്‍ കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിന് കാരണമാകുന്നുതായും വയനാട് വൈല്ഡ് ലൈഫ് വാര്‍ഡന്‍ യോഗത്തെ അറിയിച്ചു.

## Article Content

**ബത്തേരി: **വയനാട് വന്യജീവി സങ്കേതത്തിനുകത്തുള്ള വനഭാഗങ്ങളില്‍ വന്‍തോതിലുള്ള കന്നുകാലിമേയ്ക്കല്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി ഗജ ഫോറസ്റ്റ് ഐ.ബി. കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് യോഗംചേര്‍ന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ഒരു പ്രധാന കാരണം കാടിന്റെ ശോഷണമാണെന്നും വനത്തിനകത്തുള്ള സെറ്റില്‍മെന്റുകളിലും ഗ്രാമാതിര്‍ത്തിയോട് ചേര്‍ന്ന വനഭാഗത്തും വന്യമൃഗങ്ങള്‍ക്കുള്ള ഭക്ഷണ ലഭ്യത കുറയുന്നതായിള്ളതായും, ഇക്കാരണത്താല്‍ കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിന് കാരണമാകുന്നുതായും വയനാട് വൈല്ഡ് ലൈഫ് വാര്‍ഡന്‍ യോഗത്തെ അറിയിച്ചു.

പലതവണ കൃഷി സ്ഥലങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ വിളകള്‍ തിന്നുന്നതുംവനത്തിനു പുറത്ത് ജനവാസ കേന്ദ്രങ്ങളിലിറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് നിത്യസംഭവമാണ്. സസ്യഭുക്കുകളായ ആന, മാന്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ക്ക് ആവശ്യമായ പുല്ലിനത്തില്‍പ്പെട്ട തീറ്റ ലഭ്യമല്ലാതായി വരികയാണ്. വന്യജീവി സങ്കേതത്തിലും മറ്റു വനമേഖലകളിലും കാണുന്ന അധിനിവേശ കള സസ്യങ്ങളുടെവ്യാപനവും, വര്‍ദ്ധിച്ചുവരുന്ന കന്നുകാലി മേച്ചിലും ഇതിന് ഒരു കാരണമായികണ്ടെത്തിയിട്ടുണ്ട്.

വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് വിവിധ ജനവിഭാഗങ്ങളില്‍പ്പെട്ടവരുടെഉപജീവനത്തിനായി കന്നുകാലി വളര്‍ത്തുന്നത് സര്‍വ്വ സാധാരണമാണ്. ഇങ്ങനെവളര്‍ത്തുന്ന കന്നുകാലികളില്‍ ഭൂരിപക്ഷവും ഭക്ഷണത്തിനായി ആശ്രയിക്കുന്നത്‌വനത്തെയാണ്. ഇത് നിയന്ത്രിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ വയനാട് വന്യജീവി സങ്കേതം വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം സുല്‍ത്താന്‍ ബത്തേരി ഗജ ഫോറസ്റ്റ് ഐ.ബിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു ചേര്‍ന്നു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളോട് ചേര്‍ന്നു കിടക്കുന്ന വന്യജീവി സങ്കേതത്തില്‍ വനത്തിനകത്തും. 

വനത്തോടു ചേര്‍ന്നുകിടക്കുന്ന സെറ്റില്‍മെന്റുകളിലും മറ്റുമായി 3500 -ലധികംകന്നുകാലികള്‍ വനത്തില്‍ നിത്യേന മേയുന്നതായും, ഇവയില്‍ അധികവുംവാണിജ്യാവശ്യത്തിനുള്ള പോത്തുവര്‍ഗ്ഗത്തില്‍പ്പെട്ടതാണെന്നും വൈല്‍ഡ്‌ലൈഫ് വര്‍ഡന്‍ യോഗത്തെ അറിയിച്ചു. ഇത് കടുവപോലുള്ള മാംസഭുക്കുകളായ വന്യമൃഗങ്ങളെ ജനവാസ മേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനും, മനുഷ്യ ജീവനും സ്വത്തിനും ഭീഷണിസൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ടെന്നും ഇത് ഭാവിയില്‍ കൂടുതല്‍പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം അറിയിക്കുയുണ്ടായി. ഫീല്‍ഡ്പരിശോധച്ചതില്‍ ഇതില്‍ ഭൂരിഭാഗം കന്നുകാലികളുയും ഉടമസ്ഥര്‍ പുറത്തുള്ളആളുകളാണെന്ന് അറിയാന്‍ കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വന്യജീവിസങ്കേതത്തില്‍ കന്നുകാലിമേയ്ച്ചിലിന് നിരോധനമുള്ളതാണ്.

വനത്തിനകത്ത് കന്നുകാലി മേച്ചില്‍ നിയന്ത്രിക്കുന്നതിന് വിവിധ വകുപ്പുകളുടെ അഭിപ്രായം യോഗത്തില്‍ ആരായുകയുണ്ടായി അതിന്റെ അടിസ്ഥാനത്തില്‍ വനത്തിനുള്ളിലെ സെറ്റില്‍മെന്റുകളിലും വനാതിര്‍ത്തികളിലുമുള്ള ആദിവാസി കുടുംബങ്ങളിലെ സ്വന്തം ഉടമസ്ഥതയിലില്ലാത്ത കന്നുകാലികളെ വളര്‍ത്തുന്നതും വനത്തിനകത്തേക്ക് മേയ്ക്കാന്‍ വിടുന്നതും തടയുന്നതിന് നിര്‍ദ്ദേശം നല്‍കാമെന്ന്‌ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ യോഗത്തെ അറിയിച്ചു.

ഉടമസ്ഥത തെളിയിക്കുന്നതിനാവശ്യമായ ജിയോ ടാഗിംഗ് സുല്‍ത്താന്‍ബത്തേരിയിലെ മിക്ക കന്നുകാലികളിലും നടത്തിയിട്ടുണ്ടെന്ന് 2023ഏപ്രില്‍മാസത്തോടെ മുഴുവന്‍ കന്നുകാലികളിലും ജിയോ ടാഗിംഗ്പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്നും മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി അറിയിക്കുകയുണ്ടായി. കന്നുകാലികളെ കെട്ടിയിട്ടു വളര്‍ത്തുന്നതിന് അടച്ചുറപ്പുള്ള തൊഴുത്തുകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടത് ആവശ്യമാണ്. അത് വിവിധ വകുപ്പുകളുടെ കൂട്ടായ്മയിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.കാട്ടിനകത്തുള്ള കാലിമേച്ചില്‍ മൃഗസംരക്ഷണ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് കന്നുകാലികളില്‍ നിന്നും വന്യമൃങ്ങള്‍ക്കും തിരിച്ചും രോഗവ്യാപനത്തിന് സാധ്യതകൂടുതലാണ്.

ഗ്രാമപഞ്ചായത്തുകളുടെ ആവശ്യാര്‍ത്ഥം ഉപജീവനത്തിനായി കന്നുകാലികളെ നല്‍കിവരുന്നതായി ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികള്‍അറിയിച്ചു. ഇങ്ങനെ ഏതെല്ലാം പഞ്ചായത്തുകള്‍ക്കാണ് കന്നുകാലികളെ നല്‍കുന്നത് എന്നവിവരം വനംവകുപ്പിന് യഥാസമയം നല്‍കാമെന്നും യോഗത്തെ അറിയിച്ചു. മേല്‍ വസ്തുതകള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തു ന്നതാണമെന്ന് റെവന്യൂവകുപ്പ് പ്രതിനിധി യോഗത്തെ അറിയിക്കുകയുണ്ടായി.

യോഗത്തില്‍ വയനാട് വന്യജീവി സങ്കേതം, വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, അഡീഷണല്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍. അസി. ഫോറസ്റ്റ് വെറ്ററിനിറി ഓഫീസര്‍, റവന്യു, മൃഗസംരക്ഷണം, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികള്‍, അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്മാര്‍, വൈല്‍ഡ്‌ലൈഫ് അസിസ്റ്റന്റ്, വയനാട് വൈല്‍ഡ്‌ലൈഫ് ഡിവിഷനിലെയും സൗത്ത് വയനാട് ഡിവിഷനിലെയും ബയോളജിസ്റ്റുമാര്‍ മുതലായവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99194/a-meeting-was-held-regarding-the-control-of-large-scale-cattle-grazing-in-the-forest-areas-within-the-wildlife-sanctuary)