---
title: "ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിൻ്റെ സ്വീകരണ പരിപാടികൾ സമാപിച്ചു. "
english_title: "The reception programs for the Wayanad tour of the People's Defense March have concluded."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99197/the-reception-programs-for-the-wayanad-tour-of-the-peoples-defense-march-have-concluded"
published_at: "2023-02-23T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f79a76a0ce2_cthffx.jpg"
keywords: []
---

# ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിൻ്റെ സ്വീകരണ പരിപാടികൾ സമാപിച്ചു. 

> **Lead Summary:** **കൽപ്പറ്റ: ** സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിൻ്റെ സ്വീകരണ പരിപാടികൾ സമാപിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു രാത്രി 9 മണിയോടെ അവസാന സ്വീകരണം. കണ്ണൂരിലെ പര്യടനത്തിന് ശേഷം വയനാട്ടിലെത്തിയ ജാഥയെ തലപ്പുഴയിൽ സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മുൻ എം.എൽ.എ.സി.കെ.ശശീന്ദ്രൻ ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് കൽപ്പറ്റയിലെത്തിയത് ' ബി.ജെ.പി.യുടെ ഫാസിസ്റ്റ് വൽക്കരണ നയത്തിനെതിരെ മതനിരപേക്ഷതയിൽ നിന്ന് ചെറുത്തു നിൽപ്പിന് നേതൃത്വം നൽകാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂ എന്ന് സ്വീകരണ യോഗത്തിൽ സി.പി.എം സംസ്റ്റ സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

## Article Content

**കൽപ്പറ്റ: ** സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിൻ്റെ സ്വീകരണ പരിപാടികൾ സമാപിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു രാത്രി 9 മണിയോടെ അവസാന സ്വീകരണം. കണ്ണൂരിലെ പര്യടനത്തിന് ശേഷം വയനാട്ടിലെത്തിയ ജാഥയെ തലപ്പുഴയിൽ സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മുൻ എം.എൽ.എ.സി.കെ.ശശീന്ദ്രൻ ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് കൽപ്പറ്റയിലെത്തിയത് ' ബി.ജെ.പി.യുടെ ഫാസിസ്റ്റ് വൽക്കരണ നയത്തിനെതിരെ മതനിരപേക്ഷതയിൽ നിന്ന് ചെറുത്തു നിൽപ്പിന് നേതൃത്വം നൽകാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂ എന്ന് സ്വീകരണ യോഗത്തിൽ സി.പി.എം സംസ്റ്റ സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99197/the-reception-programs-for-the-wayanad-tour-of-the-peoples-defense-march-have-concluded)