---
title: "പായം ഗവ.യുപിസ്കൂൾ വാർഷികാഘോഷം മാർച്ച് 4 ന് "
english_title: "Payam Govt UP School Annual Celebration on 4th March"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99211/payam-govt-up-school-annual-celebration-on-4th-march"
published_at: "2023-02-23T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7a7c1a46df_sdfghfgh.jpg"
keywords: []
---

# പായം ഗവ.യുപിസ്കൂൾ വാർഷികാഘോഷം മാർച്ച് 4 ന് 

> **Lead Summary:** **ഇരിട്ടി:** പായം ഗവ: യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 4 ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5ന് നിയമസഭാ സ്പിക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി ഉപഹാര സമർപ്പണം നടത്തും. ആഘോഷത്തിൻ്റെ ഭാഗമായി ഈ മാസം25 ന് രാവിലെ 10ന് പൂർവാധ്യാപക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധനും പൂർവ്വ വിദ്യാർത്ഥി സംഗമം 26 ന് വൈകുന്നേരം 3 ന് ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യനും ഉദ്ഘാടനം ചെയ്യും. സ്കൂൾ കെട്ടിട നിർമ്മാണത്തിന് സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചതായി ഭാരവാഹികളായ അഡ്വ. എം. വിനോദ് കുമാർ, വി.സുരേഷ് ബാബു, ഷിതു കരിയാൽ, എം.വി. സതീഷ്, സൗമ്യ ഷിബു എന്നിവർ അറിയിച്ചു.

## Article Content

**ഇരിട്ടി:** പായം ഗവ: യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 4 ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5ന് നിയമസഭാ സ്പിക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി ഉപഹാര സമർപ്പണം നടത്തും. ആഘോഷത്തിൻ്റെ ഭാഗമായി ഈ മാസം25 ന് രാവിലെ 10ന് പൂർവാധ്യാപക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധനും പൂർവ്വ വിദ്യാർത്ഥി സംഗമം 26 ന് വൈകുന്നേരം 3 ന് ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യനും ഉദ്ഘാടനം ചെയ്യും. സ്കൂൾ കെട്ടിട നിർമ്മാണത്തിന് സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചതായി ഭാരവാഹികളായ അഡ്വ. എം. വിനോദ് കുമാർ, വി.സുരേഷ് ബാബു, ഷിതു കരിയാൽ, എം.വി. സതീഷ്, സൗമ്യ ഷിബു എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99211/payam-govt-up-school-annual-celebration-on-4th-march)