---
title: "നിരോധിത പുകയില പിടിച്ചെടുത്തു. "
english_title: "Captured forbidden tobacco."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99217/captured-forbidden-tobacco"
published_at: "2023-02-23T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7af5b810df_cvcxv.jpg"
keywords: []
---

# നിരോധിത പുകയില പിടിച്ചെടുത്തു. 

> **Lead Summary:** പാലക്കാട് കൊപ്പത്ത് നിരോധിത പുകയില പിടിച്ചെടുത്തു. ഇന്ന് വൈകീട്ട് ആറരയോടെയാണ് പുലാമന്തോൾ പാലത്തിന് സമീപത്ത്‌ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ അടങ്ങിയ ലോറി കൊപ്പം പോലീസ് പിടികൂടിയത്. പിടികൂടിയ പുകയിലയുടെ ആകെ മൂല്യം 75 ലക്ഷം വരുമെന്ന് പൊലീസ് അറിയിച്ചു. ഹാൻസ് പാക്കറ്റുകൾ ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അരിയുമായി പോയ വാഹനത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ലോറി ഡ്രൈവറായ മലപ്പുറം പോത്തുകല്ല് സ്വദേശി ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

പാലക്കാട് കൊപ്പത്ത് നിരോധിത പുകയില പിടിച്ചെടുത്തു. ഇന്ന് വൈകീട്ട് ആറരയോടെയാണ് പുലാമന്തോൾ പാലത്തിന് സമീപത്ത്‌ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ അടങ്ങിയ ലോറി കൊപ്പം പോലീസ് പിടികൂടിയത്. പിടികൂടിയ പുകയിലയുടെ ആകെ മൂല്യം 75 ലക്ഷം വരുമെന്ന് പൊലീസ് അറിയിച്ചു. ഹാൻസ് പാക്കറ്റുകൾ ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അരിയുമായി പോയ വാഹനത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ലോറി ഡ്രൈവറായ മലപ്പുറം പോത്തുകല്ല് സ്വദേശി ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് ജില്ലാ പോലീസ്മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ലോറിയിൽ നിന്ന് 75 ലക്ഷം മൂല്യമുള്ള 102 കാർഡ്ബോർഡ് ബോക്‌സുകളിലും 78 ചാക്കുകളിലുമായി 1,53,567 പാക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. ചില്ലറവിപണിയിൽ മുക്കാൽ കോടിയോളം രൂപ വിലവരുന്ന ഹാൻസ് പാക്കറ്റുകൾ തിരുവനതപുരത്ത് വിപണനം നടത്താൻ കൊണ്ട് വന്നതാണെന്ന് ഡ്രൈവർ ഷമീർ അറിയിച്ചു. കൊപ്പം എസ് ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലയിലെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99217/captured-forbidden-tobacco)