---
title: "നടന്നുപോകവെ നിയന്ത്രണംവിട്ട ബൈക്കിടിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99220/accident"
published_at: "2023-02-24T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f80511f06e2_Screenshot_20230224-055854_Facebook.jpg"
keywords: []
---

# നടന്നുപോകവെ നിയന്ത്രണംവിട്ട ബൈക്കിടിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി**: നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മുള്ളന്‍കൊല്ലി കാഞ്ഞിരപ്പാറയില്‍ ജോര്‍ജ് ആണ് മരിച്ചത്. കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയിലെ മുന്‍ ജീവനക്കാരനായിരുന്നു. ഈ മാസം ആറിന് മുള്ളന്‍കൊല്ലി ടൗണിനടുത്തായിരുന്നു അപകടം. ജോര്‍ജ് പാതയോരത്ത് കൂടി നടന്നുപോകവെ നിയന്ത്രണം വിട്ട് എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

## Article Content

**സുല്‍ത്താന്‍ബത്തേരി**: നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മുള്ളന്‍കൊല്ലി കാഞ്ഞിരപ്പാറയില്‍ ജോര്‍ജ് ആണ് മരിച്ചത്. കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയിലെ മുന്‍ ജീവനക്കാരനായിരുന്നു. ഈ മാസം ആറിന് മുള്ളന്‍കൊല്ലി ടൗണിനടുത്തായിരുന്നു അപകടം. ജോര്‍ജ് പാതയോരത്ത് കൂടി നടന്നുപോകവെ നിയന്ത്രണം വിട്ട് എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച വീട്ടില്‍ എത്തിക്കും. പരേതരായ മത്തായിയുടേയും ഏലിക്കുട്ടിയുടേയും മകനാണ് ജോര്‍ജ്. സഹോദരങ്ങള്‍: അന്ന, ജോയി, റോസ, സണ്ണി, ജോസഫ്, സജി, ബിജു, ബൈജു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലരക്ക് മുള്ളന്‍കൊല്ലി സെന്റ മേരിസ് ഫൊറോന പള്ളി സെമിത്തേരില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99220/accident)