---
title: "ട്യൂഷൻ പോകാത്തതിന് വഴക്ക് പറഞ്ഞു: 11 കാരി തൂങ്ങി മരിച്ചു "
english_title: "Suicide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99222/suicide"
published_at: "2023-02-24T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8072383c2c_images_(14).jpeg"
keywords: []
---

# ട്യൂഷൻ പോകാത്തതിന് വഴക്ക് പറഞ്ഞു: 11 കാരി തൂങ്ങി മരിച്ചു 

> **Lead Summary:** **കൊച്ചി**: എറണാകുളം തൃകാരിയൂരിൽ 11 വയസ്സുകാരി ആത്മഹത്യ ചെയ്തു. ട്യൂഷന് പോകാത്തത് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

## Article Content

**കൊച്ചി**: എറണാകുളം തൃകാരിയൂരിൽ 11 വയസ്സുകാരി ആത്മഹത്യ ചെയ്തു. ട്യൂഷന് പോകാത്തത് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

വീട്ടിലെ ഫാനിൽ തൂങ്ങി ആണ് കുട്ടി മരിച്ചത്. വീട്ടുകാർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തൃകാരിയൂർ സ്വദേശിയായ പതിനൊന്നുകാരി സേതുലക്ഷ്മി ആണ് മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99222/suicide)