---
title: "തൊഴില്‍ മേള ഫെബ്രുവരി 25 ന്"
english_title: "Job fair on February 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99231/job-fair-on-february-25"
published_at: "2023-02-24T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8210b667a6_download_(26).jpeg"
keywords: []
---

# തൊഴില്‍ മേള ഫെബ്രുവരി 25 ന്

> **Lead Summary:**  അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള തൊഴില്‍ മേള ഫെബ്രുവരി 25 ശനി രാവിലെ 8 മുതല്‍ തോട്ടട ഗവ: പോളിടെക്‌നിക് കോളേജില്‍ നടത്തും.രാവിലെ 9 ന് മുന്‍ എം പി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.

## Article Content

 അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള തൊഴില്‍ മേള ഫെബ്രുവരി 25 ശനി രാവിലെ 8 മുതല്‍ തോട്ടട ഗവ: പോളിടെക്‌നിക് കോളേജില്‍ നടത്തും.രാവിലെ 9 ന് മുന്‍ എം പി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.

നോളജ് ഇക്കോണമി മിഷന്‍ വികസിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം അഥവാ ഡി ഡബ്ല്യു എം എസ് പോര്‍ട്ടല്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പ്ലേ സ്റ്റോറില്‍ നിന്ന് ഡി ഡബ്ല്യു എം എസ് ആപ് ഡൗണ്‍ലോഡ് ചെയ്തും രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ട്. തൊഴില്‍ദാതാക്കളും രജിസ്റ്റര്‍ ചെയ്യണം.

ഇമെയില്‍ : kshreekdisc.knr@gmail.com. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ യുപി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, നോളജ് എക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജി പി സൗമ്യ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ എസ് ഷിറാസ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ എം സുര്‍ജിത്ത്, ഡി ഡി യു ജി കെ ജില്ലാ പ്രോഗ്രാം മാനേജര്‍ ജുബിന്‍ ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99231/job-fair-on-february-25)