---
title: "വെന്തുരുകുകയാണ് കണ്ണൂർ: സംസ്ഥാനത്ത് ഈ വർഷം കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ "
english_title: "Kannur has recorded the hottest temperature in the state this year"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99263/kannur-has-recorded-the-hottest-temperature-in-the-state-this-year"
published_at: "2023-02-24T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f84a8559cfb_dc-Cover-2t7osfjbkcfu1fvgbg0gmlsb62-20160520104440.Medi.jpeg"
keywords: []
---

# വെന്തുരുകുകയാണ് കണ്ണൂർ: സംസ്ഥാനത്ത് ഈ വർഷം കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ 

> **Lead Summary:** **കണ്ണൂർ** : ചൂട് കാരണം പകൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് നിലവിൽ. വെന്തുരുകുകയാണ് കണ്ണൂർ ജില്ല. സംസ്ഥാനത്ത് ഈ വർഷം കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. ഫെബ്രുവരിയിൽ മൂന്ന് ദിവസം താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ഇതാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ കൂടിയ താപനില. ജില്ലയിലെ ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകളാണിത്.

## Article Content

**കണ്ണൂർ** : ചൂട് കാരണം പകൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് നിലവിൽ. വെന്തുരുകുകയാണ് കണ്ണൂർ ജില്ല. സംസ്ഥാനത്ത് ഈ വർഷം കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. ഫെബ്രുവരിയിൽ മൂന്ന് ദിവസം താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ഇതാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ കൂടിയ താപനില. ജില്ലയിലെ ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകളാണിത്.

13-ന് ഇരിക്കൂറിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 40.6 ഡിഗ്രി സെൽഷ്യസ്. കണ്ണൂർ വിമാനത്താവളത്തിൽ ഇതേദിവസവും 10-നും 40.3 ആയിരുന്നു. നാലിന് 40.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ബുധനാഴ്ച ആറളം, അയ്യൻകുന്ന്, ചെമ്പേരി, ഇരിക്കൂർ എന്നിവിടങ്ങളിൽ 39-ന് മുകളിലും കണ്ണൂർ വിമാനത്താവളത്തിൽ 39.9 ഡിഗ്രി സെൽഷ്യസുമായിരുന്നു. വ്യാഴാഴ്ച അയ്യൻകുന്ന്, ചെമ്പേരി, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിലും 39-ന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കണ്ണൂർ നഗരത്തിൽ ചൂട് കുറവാണ്.

ഇതുവരെ 38 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് പോയിട്ടില്ല. ബുധനാഴ്ച 34.6 ഡിഗ്രി സെൽഷ്യസായിരുന്നു. കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കാണിത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99263/kannur-has-recorded-the-hottest-temperature-in-the-state-this-year)