---
title: "ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമം: യാത്രക്കാരൻ ഷൊർണൂരിൽ പിടിയിൽ"
english_title: "Attempt to delay train by threatening bomb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99273/attempt-to-delay-train-by-threatening-bomb"
published_at: "2023-02-24T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f85651804ee_Screenshot_2023-02-24-11-34-16-25_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമം: യാത്രക്കാരൻ ഷൊർണൂരിൽ പിടിയിൽ

> **Lead Summary:** സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി ജയ്‌സിംഗ് റാത്തറാണ് അറസ്റ്റിലായത്. രാജധാനി എക്‌സ്പ്രസ്സില്‍ കയറാനാണ് യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം.

## Article Content

സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി ജയ്‌സിംഗ് റാത്തറാണ് അറസ്റ്റിലായത്. രാജധാനി എക്‌സ്പ്രസ്സില്‍ കയറാനാണ് യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം.

ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്ന യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു. ഭീഷണിയെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരിലേക്ക് പുറപ്പെട്ടു. ഷൊര്‍ണൂരില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരന്‍ ട്രെയിനില്‍ കയറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99273/attempt-to-delay-train-by-threatening-bomb)