---
title: "കണ്ണൂരിൽ മാരക ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99320/arrested"
published_at: "2023-02-24T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8785b2f562_Screenshot_20230224-140920_WhatsApp.jpg"
keywords: []
---

# കണ്ണൂരിൽ മാരക ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ** : കണ്ണൂരിൽ മാരക ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ. നാറാത്ത് സ്വദേശികളായ മുഹമ്മദ്‌ ഇബ്രാഹിം, മുഹമ്മദ്‌ അലി എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്ക് ഇടയിലാണ് ഇരുവരും കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലാവുന്നത്. എം ഡി എം എ യും കഞ്ചാവും, ഇവ രണ്ടും ഉപയോഗിക്കുന്ന യന്ത്രങ്ങളും അടക്കം സഞ്ചരിക്കുന്ന ലഹരി കേന്ദ്രമായിരുന്നു കാർ. 35 ഗ്രാം എം. ഡി എം എ യും 1 ഗ്രാമോളാം കഞ്ചാവുമാണ് വാഹനത്തിൽ നിന്ന് കണ്ടത്തിയത്.

## Article Content

**കണ്ണൂർ** : കണ്ണൂരിൽ മാരക ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ. നാറാത്ത് സ്വദേശികളായ മുഹമ്മദ്‌ ഇബ്രാഹിം, മുഹമ്മദ്‌ അലി എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്ക് ഇടയിലാണ് ഇരുവരും കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലാവുന്നത്. എം ഡി എം എ യും കഞ്ചാവും, ഇവ രണ്ടും ഉപയോഗിക്കുന്ന യന്ത്രങ്ങളും അടക്കം സഞ്ചരിക്കുന്ന ലഹരി കേന്ദ്രമായിരുന്നു കാർ. 35 ഗ്രാം എം. ഡി എം എ യും 1 ഗ്രാമോളാം കഞ്ചാവുമാണ് വാഹനത്തിൽ നിന്ന് കണ്ടത്തിയത്.

ഗോവയിൽ നിന്നാണ് മാരക ലഹരിമരുന്നായ എം. ഡി. എം. എ കണ്ണൂരിൽ എത്തിച്ചതെന്നാണ് പിടിയിലായവർ പോലീസിന് നൽകിയ മൊഴി. ഉപയോഗത്തിന് ഒപ്പം വില്പനയുമായിരുന്നു ഇവരുടെ ലക്ഷ്യം. ഇവർ സ്കൂൾ കുട്ടികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണോ എന്നത് അടക്കം പോലീസ് പരിശോധിച്ച് വരികയാണ്. ടൗൺ എസ് ഐ. സി. എച്ച് നസീബിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഫോൺ വിവരങ്ങൾ അടക്കം ശേഖരിച്ച് മറ്റു കണ്ണികളുണ്ടോ എന്നത് ഉൾപ്പെടെ പരിശോധിക്കുമെന്ന് എസ്. ഐ നസീബ് പറഞ്ഞു. എസ്. ഐമാരായ സൗമ്യ, ഹരിശ്, പ്രസാദ് എ എസ് ഐ അജയൻ, നാസർ, ഷമിൽ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99320/arrested)