---
title: "കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ഠാപുരം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ചു "
english_title: "Kerala Building Owners Welfare Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99324/kerala-building-owners-welfare-association"
published_at: "2023-02-24T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f87b7b2a127_IMG-20230224-WA0088.jpg"
keywords: []
---

# കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ഠാപുരം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ചു 

> **Lead Summary:** കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ഠാപുരം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ചു . സെക്രട്ടറി സി എച്ച് ശിഹാബുദ്ദീൻ സ്വാഗതവും ഗംഗാധരൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ കെ ദാമോദരൻ, എംപി അബ്ദുറഹ്മാൻ ,ടി സി ഗംഗാധരൻ ,സി എച്ച് ശിഹാബ് എന്നിവർ പങ്കെടുത്തു.

## Article Content

കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ഠാപുരം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ചു . സെക്രട്ടറി സി എച്ച് ശിഹാബുദ്ദീൻ സ്വാഗതവും ഗംഗാധരൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ കെ ദാമോദരൻ, എംപി അബ്ദുറഹ്മാൻ ,ടി സി ഗംഗാധരൻ ,സി എച്ച് ശിഹാബ് എന്നിവർ പങ്കെടുത്തു.

കെട്ടിടങ്ങൾക്ക് 5% മുതൽ 15% വരെ എല്ലാവർഷവും നികുതി കൂട്ടാനുള്ള തീരുമാനങ്ങൾ പിൻവലിക്കുക ,ഭൂമി വില കണക്കാക്കി കെട്ടിടനികുതി കണക്കാക്കാനുള്ള തീരുമാനം ഉറപ്പാക്കുക, അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും നികുതി ചുമത്തിയ തീരുമാനം പിൻവലിക്കുക, കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ നികുതിയിൽ ഇളവ് വരുത്തുക ,ബിൽഡിംഗ് ലേബർ ടെസ്റ്റ് ഒഴിവാക്കുക, വ്യാപാര ലൈസൻസ് പുതുക്കുമ്പോൾ കെട്ടിട ഉടമകളുടെ സമ്മതപത്രം ഉറപ്പുവരുത്തുക, രാജ്യത്തുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും നടപ്പാക്കിയ കേന്ദ്ര ഗവൺമെന്റിന്റെ വാടക നിയമം കേരളത്തിലും നടപ്പിലാക്കുക തുടങ്ങിയ വിവിധ തീരുമാനങ്ങൾ ആണ് യോഗം കൈക്കൊണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99324/kerala-building-owners-welfare-association)