---
title: "പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്:  പ്രതിക്ക്  ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു"
english_title: "Pocso"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99332/pocso"
published_at: "2023-02-24T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f880c460dbb_IMG-20230224-WA0087.jpg"
keywords: []
---

# പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്:  പ്രതിക്ക്  ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

> **Lead Summary:** പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നടുവിൽ സ്വദേശി സനൽ സാജനെയാണ് ശിക്ഷിച്ചത്. 2015ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലക്കോട് പോലിസ് പരിധിയിലെ പ്ലസ് വൺ വിദ്യാർഥിനിയെ ആണ് നടുവിൽ കൊട്ടച്ചോല സ്വദേശി സനൽ സാജു ലൈംഗീക പീഡനത്തിനിരയാക്കിയത്. 2015 ജൂലൈ 13ന് സ്കൂളിലേക്കിറങ്ങിയ പെൺകുട്ടിയെ പ്രലേഭിപ്പിച്ച് ഒടുവളളിത്തട്ട് എന്ന സ്ഥലത്ത് എത്തിച്ച് അവിടെ വച്ച് പ്രതി ബൈക്കിൽ കയറ്റി നാട്ടുകാണിയിലെ വിജനമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.

## Article Content

പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ഇരുപത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നടുവിൽ സ്വദേശി സനൽ സാജനെയാണ് ശിക്ഷിച്ചത്. 2015ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലക്കോട് പോലിസ് പരിധിയിലെ പ്ലസ് വൺ വിദ്യാർഥിനിയെ ആണ് നടുവിൽ കൊട്ടച്ചോല സ്വദേശി സനൽ സാജു ലൈംഗീക പീഡനത്തിനിരയാക്കിയത്. 2015 ജൂലൈ 13ന് സ്കൂളിലേക്കിറങ്ങിയ പെൺകുട്ടിയെ പ്രലേഭിപ്പിച്ച് ഒടുവളളിത്തട്ട് എന്ന സ്ഥലത്ത് എത്തിച്ച് അവിടെ വച്ച് പ്രതി ബൈക്കിൽ കയറ്റി നാട്ടുകാണിയിലെ വിജനമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.

രാത്രി അവിടെ തങ്ങി 14 ന് പെൺകുട്ടിയെ നീലേശ്വരത്തെ ലോഡ്ജിൽ എത്തിച്ചു. 17 വരെ ലോഡ്ജിൽ താമസിപ്പിച്ച് ഒന്നിലേറെ തവണ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. സ്കൂളിൽ നിന്നും പെൺകുട്ടി തിരികെയെത്താത്തതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും നീലേശ്വരത്തെ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് സനൽ സാജുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അന്നത്തെ ആലക്കോട് ഇൻസ്പെക്ടർ ആയിരുന്ന എ.വി ജോൺ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രണ്ട് വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി മുജീബ് റഹ്മാൻ അമ്പത്തിനായിരം രൂപ വീതം പിഴയും 20 വർഷം കഠിന തടവും ശിക്ഷ വിധിച്ചത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയം മാറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമാനമായ രീതിയിൽ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പ്രൊസിക്യൂഷനു വേണ്ടി അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99332/pocso)