---
title: "തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചു"
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99343/thalassery"
published_at: "2023-02-24T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8896612035_IMG-20230224-WA0083.jpg"
keywords: []
---

# തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചു

> **Lead Summary:** തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചു. ആലക്കോട് തേർത്തല്ലിയിൽ നിന്നുമാണ് വിശിഷ്ടമായ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം കൊണ്ടുവന്നത്.വാടിയിൽ പീടികയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം ഘോഷയാത്രയായി ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിലേക്ക് കൊണ്ടുവന്നത്.

## Article Content

തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചു. ആലക്കോട് തേർത്തല്ലിയിൽ നിന്നുമാണ് വിശിഷ്ടമായ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം കൊണ്ടുവന്നത്.വാടിയിൽ പീടികയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം ഘോഷയാത്രയായി ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിലേക്ക് കൊണ്ടുവന്നത്.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ദേശവാസികൾ, മാതൃസമിതി അംഗങ്ങൾ ഉൾപ്പെടെ നിരവധി ഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99343/thalassery)