---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും നടന്നു"
english_title: "St. Thomas UP School, Karikottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99374/st-thomas-up-school-karikottakari"
published_at: "2023-02-24T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8a0a5ba152_Picsart_23-02-24_16-54-48-618.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും നടന്നു

> **Lead Summary:** **കരിക്കോട്ടക്കരി** : കരിക്കോടക്കരി സെന്റ് തോമസ് യു.പി. സ്കൂളിന്റെ 65-ാം വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും നടന്നു. വാർഷികാഘോഷം അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആന്റണി പുന്നൂർ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ജോസഫ് വട്ടുകുളം എൻഡോവ്മെന്റ് വിതരണം നടത്തി.

## Article Content

**കരിക്കോട്ടക്കരി** : കരിക്കോടക്കരി സെന്റ് തോമസ് യു.പി. സ്കൂളിന്റെ 65-ാം വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും നടന്നു. വാർഷികാഘോഷം അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആന്റണി പുന്നൂർ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ജോസഫ് വട്ടുകുളം എൻഡോവ്മെന്റ് വിതരണം നടത്തി.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന തലത്തിൽ ഗുസ്തി മത്സര ജേതാവുമായ ആൻ മരിയ സാന്റിയെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ.പ്രസിഡന്റ് ദേവസ്യ കെ എം , കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഷേർളി ജോസഫ്, എടപ്പുഴ എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് വിൻസിജോൺ , കൊടുകപ്പാറ ലൂർദ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് രേഖ ജെയ്സി, മദർ പി.ടി.എ പ്രസിഡന്റ് ലിജി സാം, സ്കൂൾ ലീഡർ അർഷിത് എം, സ്റ്റാഫ് സെക്രട്ടറി ജൂബിലിൻ കെ. ബാബു, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിസ്റ്റർ സീന മോൾ സേവ്യർ എന്നിവർ സംസാരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് , നഴ്സറി വിഭാഗം പ്രിൻസിപ്പൽ സിസ്റ്റർ ബീന (എൽ എസ് ടി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും സ്റ്റേജിൽ പരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99374/st-thomas-up-school-karikottakari)