---
title: "മാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്നു; ജാഥയിൽ പങ്കെടുക്കില്ലെന്ന വാർത്തയ്‌ക്ക്‌ അൽപായുസ്‌: ഇ പി ജയരാജൻ"
english_title: "EP Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99375/ep-jayarajan"
published_at: "2023-02-24T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8a2f1672cd_Screenshot_2023-02-24-17-06-30-37_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്നു; ജാഥയിൽ പങ്കെടുക്കില്ലെന്ന വാർത്തയ്‌ക്ക്‌ അൽപായുസ്‌: ഇ പി ജയരാജൻ

> **Lead Summary:**  ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. കരൾ മാറ്റിവെയ്‌ക്കൽ ശസ്‌ത്രക്രിയക്കായി എറണാകുളത്ത്‌ ആശുപത്രിയിൽ കഴിയുന്ന ദേശാഭിമാനി ജീവനക്കാരൻ പയ്യന്നൂരിലെ ശ്രീജിത്തിനെ കാണാൻ പോയതാണെന്നും ഇ പി മാധ്യമങ്ങളോട്‌ പറഞ്ഞു.

## Article Content

 ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. കരൾ മാറ്റിവെയ്‌ക്കൽ ശസ്‌ത്രക്രിയക്കായി എറണാകുളത്ത്‌ ആശുപത്രിയിൽ കഴിയുന്ന ദേശാഭിമാനി ജീവനക്കാരൻ പയ്യന്നൂരിലെ ശ്രീജിത്തിനെ കാണാൻ പോയതാണെന്നും ഇ പി മാധ്യമങ്ങളോട്‌ പറഞ്ഞു.

ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയെന്ന പ്രചാരണം പച്ചക്കള്ളമാണ്‌. സിപിഐ എം ജാഥയിൽ പങ്കെടുക്കുന്നില്ലെന്ന വാർത്തകൾക്ക്‌ അൽപായുസ്‌ മാത്രമാണുള്ളത്‌. ചൊവ്വാഴ്‌ചയാണ്‌ കൊച്ചിയിലെത്തിയത്‌. വെണ്ണല തൈക്കാട്ട്‌ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത്‌ ഭാരവാഹിയായ എം പി മുരളി ക്ഷണിച്ചതിനാലാണ്‌.

ഇത്‌ നേരത്തെ തീരുമാനിച്ചതായിരുന്നില്ല. കെ വി തോമസ്‌ അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു. അവർ അഭ്യർഥിച്ചതിനെ തുടർന്ന്‌ ഒരു പ്രായമായ സ്‌ത്രീയെ പൊന്നാട അണിയിച്ചു. ഈ വിഷയത്തെയാണ്‌ വക്രീകരിച്ച്‌ കള്ളക്കഥയാക്കിയത്‌. ഇതിന്‌ പിന്നിൽ തന്നെയും സിപിഐ എമ്മിനെയും തകർക്കാൻ നോക്കുന്ന ദുഷ്‌ട ശക്തികളാണ്‌.വൃദ്ധമാതാവിനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്‌ മാധ്യമങ്ങൾ ബോധപൂർവം വളച്ചൊടിക്കുകയാണ്‌. മാധ്യമ ഗൂഢാലോചന നടക്കുകയാണെന്നും ഇ പി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99375/ep-jayarajan)