---
title: "ഏകദിന പഠന ക്യാമ്പ് നടത്തി."
english_title: "A one-day study camp was conducted."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99394/a-one-day-study-camp-was-conducted"
published_at: "2023-02-24T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8bee8e4026_atralama.jpg"
keywords: []
---

# ഏകദിന പഠന ക്യാമ്പ് നടത്തി.

> **Lead Summary:** **ഇരിട്ടി : **ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പഠന ക്യാമ്പ് നടത്തി. പി ടി എ പ്രസിഡൻറ് പ്രേമദാസൻ കൊച്ചോത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സജിതാകുമാരി അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി : **ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പഠന ക്യാമ്പ് നടത്തി. പി ടി എ പ്രസിഡൻറ് പ്രേമദാസൻ കൊച്ചോത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സജിതാകുമാരി അധ്യക്ഷത വഹിച്ചു.

സിവിൽ എക്സൈസ് ഓഫീസർ സജേഷ് പി കെ വിഷയാവതരണം നടത്തി. കൗൺസിലർ സക്കരിയ വിളക്കോട്, എസ് പി സി ഓഫീസര്‍ റീന ഫിലിപ്പ്, ലിറ്റില്‍ കൈറ്റ്സ് മാസ്റ്റർ അജേഷ് പി ജി, ഷിജേഷ് ടി വി തുടങ്ങിയവര്‍ സംസാരിച്ചു. റോഡ് സുരക്ഷ, ലഹരി ബോധവത്കരണം തുടങ്ങിയവയിൽ വിദ്യാർത്ഥികൾക്ക് അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം. വീഡിയോ പ്രദര്‍ശനം, ക്ലാസ് പ്രസന്റേഷൻ, സംശയ നിവാരണം എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99394/a-one-day-study-camp-was-conducted)