---
title: "സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ പോലീസ്  അറസ്റ്റ് ചെയ്തു."
english_title: "The police arrested the thief who stole the scooter."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99431/the-police-arrested-the-thief-who-stole-the-scooter"
published_at: "2023-02-24T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8e1d27ef61_zfgfhhgb.jpg"
keywords: []
---

# സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ പോലീസ്  അറസ്റ്റ് ചെയ്തു.

> **Lead Summary:** **തലപ്പുഴ: **ഫെബ്രുവരി 18 ന് കാട്ടിമൂല മില്‍ക് സൊസൈറ്റിയുടെ മുന്‍പില്‍ നിന്നും കെ.എല്‍ 72 1240 നമ്പര്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ തലപ്പുഴ എസ്.എച്ച്.ഒ പി.പി റോയിയും സംഘവും അറസ്റ്റ് ചെയ്തു. തലപ്പുഴ 42 സ്വദേശി പ്രമോദ് ആണ് പിടിയിലായത്. സ്‌കൂട്ടര്‍ മോഷ്ടിച്ച് പോകുന്ന വഴി വാളേരി ശ്രീ കിരാത മൂര്‍ത്തിദേവി ക്ഷേത്രത്തിന്റെ വാതില്‍ കുത്തിതുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ താലികളും ഇയ്യാള്‍ മോഷ്ടിച്ചിരുന്നു.

## Article Content

**തലപ്പുഴ: **ഫെബ്രുവരി 18 ന് കാട്ടിമൂല മില്‍ക് സൊസൈറ്റിയുടെ മുന്‍പില്‍ നിന്നും കെ.എല്‍ 72 1240 നമ്പര്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ തലപ്പുഴ എസ്.എച്ച്.ഒ പി.പി റോയിയും സംഘവും അറസ്റ്റ് ചെയ്തു. തലപ്പുഴ 42 സ്വദേശി പ്രമോദ് ആണ് പിടിയിലായത്. സ്‌കൂട്ടര്‍ മോഷ്ടിച്ച് പോകുന്ന വഴി വാളേരി ശ്രീ കിരാത മൂര്‍ത്തിദേവി ക്ഷേത്രത്തിന്റെ വാതില്‍ കുത്തിതുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ താലികളും ഇയ്യാള്‍ മോഷ്ടിച്ചിരുന്നു.

ഇതിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തിരുന്നു. മോഷണശേഷം  കോഴിക്കോട്ടെത്തിയ പ്രമോദ് പിന്നീട് തലശ്ശേരി വഴി പറശ്ശിനിക്കടവിലേക്ക് രക്ഷപ്പെട്ടു. എസ്.ഐ അശോകന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്ള, രാജേഷ്, സനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ്  ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99431/the-police-arrested-the-thief-who-stole-the-scooter)