---
title: "വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99473/apply-now"
published_at: "2023-02-25T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9707e9f9c5_download.png"
keywords: []
---

# വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കി വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരുടെ പെണ്‍മക്കളുടെ വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.

## Article Content

 സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കി വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരുടെ പെണ്‍മക്കളുടെ വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.

തുക ഏഴ് ശതമാനം പലിശ നിരക്കില്‍ 60 മാസ തവണകളായി അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. പരമാവധി വായ്പാ തുക 2.5 ലക്ഷം രൂപയാണ്.വായ്പക്ക് ഈടായി കോര്‍പ്പറേഷന്റെ നിബന്ധകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 9400068513. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99473/apply-now)