---
title: "രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized blood donation camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99548/organized-blood-donation-camp"
published_at: "2023-02-25T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9b307b6f8d_Screenshot_2023-02-25-12-25-58-99_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് ശിവപുരം, ലയൺസ്‌ ക്ലബ്‌ കൂത്തുപറമ്പ ഹെറിറ്റേജ് സിറ്റി, കെ സി എസ് ഹെൽത്ത് ആൻഡ് എജ്യുകേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് എൻ എസ് എസ് യൂനിറ്റിന്റെ സഹ കരണത്തോടെ നടത്തിയ ക്യാമ്പ് പ്രിൻസിപ്പാൾ ഡോ. ഷിനു മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.

## Article Content

സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് ശിവപുരം, ലയൺസ്‌ ക്ലബ്‌ കൂത്തുപറമ്പ ഹെറിറ്റേജ് സിറ്റി, കെ സി എസ് ഹെൽത്ത് ആൻഡ് എജ്യുകേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് എൻ എസ് എസ് യൂനിറ്റിന്റെ സഹ കരണത്തോടെ നടത്തിയ ക്യാമ്പ് പ്രിൻസിപ്പാൾ ഡോ. ഷിനു മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ചന്ദ്രജിത്ത് അധ്യക്ഷനായി. ലയൺസ്‌ ക്ലബ്‌ കൂത്തുപമ്പ് ഹെറിറ്റേജ് സിറ്റി പ്രസിഡന്റ്‌ സൂരജ് കെ സി, കോളേജ് സി ഇ ഒ റിജോ ജോസ് തോമസ്, അശ്വന്ത് , അനിൽകുമാർ, ദേവിക കെ പി എന്നിവർ സംസാരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെ നൂറോളം പേർ രക്തംദാനം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99548/organized-blood-donation-camp)