---
title: "വിദ്യാർത്ഥികൾക്കായി ത്രിദിന ശില്പശാല നടത്തി"
english_title: "A three-day workshop was conducted for the students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99555/a-three-day-workshop-was-conducted-for-the-students"
published_at: "2023-02-25T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9bb320805b_Picsart_23-02-25_13-04-34-676.jpg"
keywords: []
---

# വിദ്യാർത്ഥികൾക്കായി ത്രിദിന ശില്പശാല നടത്തി

> **Lead Summary:** **തലശ്ശേരി**: വിദ്യാർത്ഥികൾക്കായി ത്രിദിന ശില്പശാല നടത്തി.ക്രാഫ്റ്റ് 2023 എന്ന പേരിലാണ് ത്രിദിന ശില്പശാല സംഘടിപ്പിച്ചത്. സമഗ്ര ശിക്ഷ കേരളം തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃ ത്വത്തിൽ തൊഴിൽ നൈപുണ്യ വികസന പരിപാടിയായ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല വടക്കുമ്പാട് ജി.എച്ച്.എസ്.എസ്സിൽ വെച്ച് നടന്നു.

## Article Content

**തലശ്ശേരി**: വിദ്യാർത്ഥികൾക്കായി ത്രിദിന ശില്പശാല നടത്തി.ക്രാഫ്റ്റ് 2023 എന്ന പേരിലാണ് ത്രിദിന ശില്പശാല സംഘടിപ്പിച്ചത്. സമഗ്ര ശിക്ഷ കേരളം തലശ്ശേരി നോർത്ത് ബി ആർ സി യുടെ നേതൃ ത്വത്തിൽ തൊഴിൽ നൈപുണ്യ വികസന പരിപാടിയായ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല വടക്കുമ്പാട് ജി.എച്ച്.എസ്.എസ്സിൽ വെച്ച് നടന്നു.

എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് അനുബന്ധമായ പാനീയ നിർമ്മാണം, കൃഷി. കംപോസ്റ്റ് നിർമ്മാണം, ലോഹത്തകിടിൽ കൊത്തുപണി തുടങ്ങിയവയിൽ മുപ്പത് കുട്ടികൾക്ക് പരിശീലനം നൽകി.മൂന്നാം ദിവസം കുട്ടികളുടെ നിർമ്മാണവസ്തുക്കളുടെ പ്രദർശനവും നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.

ഷാജി കാരായി അധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ കുട്ടി കർഷകനായ കെ.വരുണിനെ ആദരിച്ചു.(ബി.പി.സി)സി.ജലചന്ദ്രൻ ,പ്രിൻസിപ്പൽ ടി.ഒ.ശശിധരൻ, പ്രധാനാധ്യാപിക കെ.പി.നിർമ്മല,സ്റ്റാഫ് സെക്രട്ടറി എം.സുനിൽകുമാർ,വി.കെ.അനു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99555/a-three-day-workshop-was-conducted-for-the-students)