---
title: "പൊതു ജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട: ജീവനക്കാരോട് മുഖ്യമന്ത്രി"
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99565/pinaryi-vijyan"
published_at: "2023-02-25T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9c0a8c1c53_Screenshot_2023-02-25-13-27-00-71_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പൊതു ജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട: ജീവനക്കാരോട് മുഖ്യമന്ത്രി

> **Lead Summary:** സംസ്ഥാന ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭമുണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂന വിഭാഗത്തിനുണ്ട്. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്.

## Article Content

സംസ്ഥാന ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭമുണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂന വിഭാഗത്തിനുണ്ട്. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്.

എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാവരും ഓർക്കണം.

ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സർക്കാർ നടത്തുന്നുണ്ട്. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കമുണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99565/pinaryi-vijyan)