---
title: "ദുരിതാശ്വാസ നിധി തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന് എം വി ഗോവിന്ദൻ"
english_title: "MV Govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99568/mv-govindan"
published_at: "2023-02-25T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9c3132348d_M_V_GOVINDAN_MASH.jpg"
keywords: []
---

# ദുരിതാശ്വാസ നിധി തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന് എം വി ഗോവിന്ദൻ

> **Lead Summary:** ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട ശുപാർശകളിലും നടപടിയെടുത്തിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം.

## Article Content

ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പിന് പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട ശുപാർശകളിലും നടപടിയെടുത്തിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം.

നിയമസഭാ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് വിജിലൻസിന്റെ കണ്ടെത്തലുകൾ നടന്നിരിക്കുന്നത് തട്ടിപ്പാണെങ്കിൽ ആ തട്ടിപ്പിൽ പ്രതിപക്ഷത്തിനും പങ്കുണ്ടെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.

എന്നാൽ അർഹതപ്പെട്ടവർക്ക് തന്നെയാണ് സഹായം ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99568/mv-govindan)