---
title: "പയ്യന്നൂരിൽ കിണറ്റിൽ വീണു ചത്ത കാട്ടുപന്നിയുടെ ജഡം നഗരസഭാ അധികൃതർ  പുറത്തെടത്തു "
english_title: "Wild pig "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99592/wild-pig"
published_at: "2023-02-25T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9ddd2a4f61_Screenshot_2023-02-25-15-36-49-87_c1ebbaff44ba152fb7f7c2e1f7129fd1.jpg"
keywords: []
---

# പയ്യന്നൂരിൽ കിണറ്റിൽ വീണു ചത്ത കാട്ടുപന്നിയുടെ ജഡം നഗരസഭാ അധികൃതർ  പുറത്തെടത്തു 

> **Lead Summary:** **പയ്യന്നൂർ** : കിഴക്കേ കണ്ടങ്കാളിയാൽ കിണറ്റിൽ വീണു ചത്ത കാട്ടുപന്നിയുടെ ജഡം നഗരസഭാ അധികൃതർ പുറത്തെടുത്ത് മറവു ചെയ്തു. ദിവസങ്ങളായി പ്രദേശമാകെ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു.

## Article Content

**പയ്യന്നൂർ** : കിഴക്കേ കണ്ടങ്കാളിയാൽ കിണറ്റിൽ വീണു ചത്ത കാട്ടുപന്നിയുടെ ജഡം നഗരസഭാ അധികൃതർ പുറത്തെടുത്ത് മറവു ചെയ്തു. ദിവസങ്ങളായി പ്രദേശമാകെ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു.

കിഴക്കേ കണ്ടങ്കാളിയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പയ്യന്നൂർ കിഴക്കേ കണ്ടങ്കാളിയിലെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ ആൾമറയില്ലാത്ത കിണറിലാണ് ശനിയാഴ്ച രാവിലെ ചത്ത കാട്ടുപന്നിയുടെ ജഡം കാണപ്പെട്ടത്.

ദിവസങ്ങളായി പ്രദേശമാകെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ വീണ പന്നിയെ കണ്ടത്. നഗരസഭാ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പനെ വിവരമറിയിച്ചതിനെ തുടർന്നാണ് നഗരസഭാ അധികൃതർ എത്തി ദിവസങ്ങൾ പഴക്കമുള്ള അഴുകിയ ജഡം പുറ പുറത്തെടുത്ത് മറവു ചെയ്തത്.

സ്ഥിരം സമിതി അംഗങ്ങളായ ടി വിശ്വനാഥൻ, വി വി സജിത , കൗൺസിലർമാരായ എം ആനന്ദൻ, പി വി സുഭാഷ് , ഹെൽത്ത് സൂപ്രവൈസർ സി സുരേഷ് കുമാർ തുടങ്ങിയരുടെ നേതൃത്വത്തിൽ നഗരസഭാ ശുചീകരണത്തൊഴിലാളികൾ എറെ പണിപ്പെട്ടാണ് അഴുകിയ ജഡം പുറത്തെടുത്തത്.

കിഴക്കേ കണ്ടങ്കാളിയിൽ ഏറെ കാലമായി കാട്ടുപന്നി ശല്യം രൂക്ഷമായി തീർന്നിരിക്കുകയാണ്. തെങ്ങ് ,കവുങ്ങ്, പച്ചക്കറി, നെല്ല് തുടങ്ങിയ കാർഷിക വിളകൾക്കെല്ലാം കാട്ടുപന്നികൾ കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99592/wild-pig)