---
title: "തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമ "
english_title: "Kasaragod Govt. M Rama, former principal of the college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99605/kasaragod-govt-m-rama-former-principal-of-the-college"
published_at: "2023-02-25T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9e9b067e38_Screenshot_2023-02-25-16-23-21-52_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമ 

> **Lead Summary:**  വിദ്യാർഥികളെ പൂട്ടിയിട്ടെന്ന പരാതിയിൽ തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമ. നേരത്തെ തീരുമാനിച്ച അജണ്ട പ്രകാരമാണ് പ്രതിഷേധമുണ്ടായത്. കോളജിൽ നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ് എഫ് ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്നും രമ പറഞ്ഞു.

## Article Content

 വിദ്യാർഥികളെ പൂട്ടിയിട്ടെന്ന പരാതിയിൽ തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമ. നേരത്തെ തീരുമാനിച്ച അജണ്ട പ്രകാരമാണ് പ്രതിഷേധമുണ്ടായത്. കോളജിൽ നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ് എഫ് ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്നും രമ പറഞ്ഞു.

കുടിവെള്ള പ്രശ്‌നത്തിൽ പരിഹാരം തേടിയെത്തിയ വിദ്യാർഥികളെയാണ് ഇവർ ചേംബറിൽ പൂട്ടിയിട്ടത്. സംഭവം വിവാദമായതിന് പിന്നാലെ രമയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയുണ്ടായതെന്ന് ഇവർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99605/kasaragod-govt-m-rama-former-principal-of-the-college)