---
title: "ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഏകദിന കൾചർ പ്രോഗ്രാം നടത്തി.. "
english_title: "One day culture program conducted by Legal Services Authority "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99628/one-day-culture-program-conducted-by-legal-services-authority"
published_at: "2023-02-25T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9fdafeb4d4_IMG-20230225-WA0143.jpg"
keywords: []
---

# ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഏകദിന കൾചർ പ്രോഗ്രാം നടത്തി.. 

> **Lead Summary:** കോളയാട് : ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കണ്ണവം ജനമൈത്രി പോലീസ്, കോളയാട് ഗ്രാമ പഞ്ചായത്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കോളയാട് പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്കായി ഏകദിന കൾചർ പ്രോഗ്രാം സംഘടിപ്പിച്ചു. ഉണർവ് 2023 എന്ന പേരിൽ നടത്തിയ പരിപാടി കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിജി .എം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ശ്രീജ പ്രദീപൻ അദ്ധ്യക്ഷയായി.

## Article Content

കോളയാട് : ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കണ്ണവം ജനമൈത്രി പോലീസ്, കോളയാട് ഗ്രാമ പഞ്ചായത്, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കോളയാട് പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്കായി ഏകദിന കൾചർ പ്രോഗ്രാം സംഘടിപ്പിച്ചു. ഉണർവ് 2023 എന്ന പേരിൽ നടത്തിയ പരിപാടി കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിജി .എം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ശ്രീജ പ്രദീപൻ അദ്ധ്യക്ഷയായി.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് മുഖ്യാതിഥിയായി . ജനമൈത്രി പോലീസ് ഓഫീസർ പ്രജീഷ് കുമാർ , സീഡ് കോഡിനേറ്റർ വി.കെ.ജയൻ, പാരാ ലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ, പ്രദീപൻ തില്ലങ്കേരി , വാർഡൻ സി. കവിത, ഹർഷിത ബാലൻ,ഹോസ്റ്റൽ ലീഡർ ശ്വേത ലക്ഷ്മി എന്നിവർ സംസാരിച്ചു. കഥ, കവിത, ചിത്രരചന, കാർട്ടൂൺ, ക്വിസ്, പദ്യംചൊല്ലൽ, നാടൻ പാട്ട്, ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99628/one-day-culture-program-conducted-by-legal-services-authority)