---
title: "യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു; അവിചാരിത മരണം പുതിയ ചിത്രം 'നാൻസി റാണി പുറത്തിറങ്ങാനിരിക്കെ"
english_title: "Young director Manu James passes away "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99643/young-director-manu-james-passes-away"
published_at: "2023-02-25T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa114689491_IMG-20230225-WA0002.jpg"
keywords: []
---

# യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു; അവിചാരിത മരണം പുതിയ ചിത്രം 'നാൻസി റാണി പുറത്തിറങ്ങാനിരിക്കെ

> **Lead Summary:**  കോട്ടയം:യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച നാൻസി റാണി എന്ന ചിത്രത്തിന്റെ സംവിധായാകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.

## Article Content

 കോട്ടയം:യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച നാൻസി റാണി എന്ന ചിത്രത്തിന്റെ സംവിധായാകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തിൽ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മലയാളം, കന്നട, ഹിന്ദി, ഹോളിവുഡ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് സ്വദേശിയാണ്.

നാളെ ഫെബ്രുവരി 26ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന പള്ളിയിൽ മനുവിന്റെ മൃതദേഹം സംസ്കരിക്കും. കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പില്ലിൽ നൈന മനു ജെയിംസാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99643/young-director-manu-james-passes-away)