---
title: "കണ്ണൂർ റൂറൽ ജില്ലാ എസ്പിസി ക്വിസ് മത്സരത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിന്   ഒന്നാം സ്ഥാനം"
english_title: "Kotiyoor IJM Higher Secondary School won first place in Kannur Rural District SPC Quiz Competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99645/kotiyoor-ijm-higher-secondary-school-won-first-place-in-kannur-rural-district-spc-quiz-competition"
published_at: "2023-02-25T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa12c30db48_IMG-20230225-WA0147.jpg"
keywords: []
---

# കണ്ണൂർ റൂറൽ ജില്ലാ എസ്പിസി ക്വിസ് മത്സരത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിന്   ഒന്നാം സ്ഥാനം

> **Lead Summary:** കൊട്ടിയൂർ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന തല ക്വിസ്സ് മത്സരമായ നോളഡ്ജ് ഫെസ്റ്റ് 2023 ന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കണ്ണൂർ റൂറൽ ജില്ലയിൽ കൊട്ടിയൂർ ഐ.ജെ. എം ഹയർ സെക്കൻഡറി സ്കൂളിലെ എൽവിൻ ഷോൺ സെബാസ്റ്റ്യൻ, ലിൻസ് കെ സെബാസ്റ്റ്യൻ , അർഷിൻ സി ജെയ്സൺ എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി.

## Article Content

കൊട്ടിയൂർ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന തല ക്വിസ്സ് മത്സരമായ നോളഡ്ജ് ഫെസ്റ്റ് 2023 ന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കണ്ണൂർ റൂറൽ ജില്ലയിൽ കൊട്ടിയൂർ ഐ.ജെ. എം ഹയർ സെക്കൻഡറി സ്കൂളിലെ എൽവിൻ ഷോൺ സെബാസ്റ്റ്യൻ, ലിൻസ് കെ സെബാസ്റ്റ്യൻ , അർഷിൻ സി ജെയ്സൺ എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി.

മാങ്ങാട്ട്പറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ സ്മാർട്ട് ക്ലാസ്സ് റൂമിൽ സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ടീം അംഗങ്ങൾ പങ്കെടുത്തു. വിജയികൾക്ക് കണ്ണൂർ റൂറൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി യും എസ്.പി .സി കണ്ണൂർ റൂറൽ ജില്ലാ നോഡൽ ഓഫീസറുമായ വി.രമേശൻ ട്രോഫികൾ വിതരണം ചെയ്തു. റൂറൽ അഡീഷണൽ നോഡൽ ഓഫീസർ പ്രസാദ് കെ, പ്രോജക്റ്റ് അസിസ്റ്റൻന്റ് സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99645/kotiyoor-ijm-higher-secondary-school-won-first-place-in-kannur-rural-district-spc-quiz-competition)