---
title: "തലക്കാണി ഗവ.യു.പി സ്കൂൾ 66 ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു."
english_title: "Talakani Govt UP School 66th Anniversary Celebration and Farewell Farewell for Retiring Teachers was held."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99657/talakani-govt-up-school-66th-anniversary-celebration-and-farewell-farewell-for-retiring-teachers-was-held"
published_at: "2023-02-25T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa1d0db9489_fssdfd.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂൾ 66 ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു.

> **Lead Summary:** **

## Article Content

**

കൊട്ടിയൂർ**:  തലക്കാണി ഗവ.യു.പി സ്കൂൾ 66 ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ എൻ സുനീന്ദ്രൻ, ഇന്ദിര ശ്രീധരൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അശോക് കുമാർ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി പൊട്ടയിൽ .പഞ്ചായത്ത് മെമ്പർ ബാബു കരുവേലിൽ എന്നിവർ വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ജിം നമ്പുടാകം ,ജിജോ അറക്കൽ, ജിൻസി സി നോജ്, ഷൈലജ വി വി ,വിപിൻ കെ, ജെഫിൻ ടോം തോമസ്, ആൽഫിയോണ ജെയിംസ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ അന്നമ്മ ഐസക്, ഷീല കെ.എസ്, സുനിൽ ബാബു എന്നിവർ മറുപടി പ്രസംഗം നടത്തി ഹെഡ്മിസ്ട്രസ്സ് സാറ എൻ സ്വാഗതവും സ്വഞ്ചു തോമസ് നന്ദിയും പറഞ്ഞു തുടർന്ന് കുട്ടികൾ ,രക്ഷിതാക്കൾ ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99657/talakani-govt-up-school-66th-anniversary-celebration-and-farewell-farewell-for-retiring-teachers-was-held)