---
title: "ആറ്റുകാൽ പൊങ്കാല: മാർച്ച് ആറ് മുതൽ സമ്പൂർണ മദ്യനിരോധനം; ജില്ലാ കളക്ടർ"
english_title: "Attukal Pongala: Total liquor ban from March 6; District Collector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99662/attukal-pongala-total-liquor-ban-from-march-6-district-collector"
published_at: "2023-02-25T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa202fc5136_attukal-pongala.jpg"
keywords: []
---

# ആറ്റുകാൽ പൊങ്കാല: മാർച്ച് ആറ് മുതൽ സമ്പൂർണ മദ്യനിരോധനം; ജില്ലാ കളക്ടർ

> **Lead Summary:** തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തലസ്ഥാന നഗരിയിൽ മദ്യ നിയന്ത്രണം നടപ്പിലാക്കും. മാർച്ച് ആറ് മുതൽ ഏഴാം തീയതി വരെ രാവിലെ ആറ് മുതൽ രാത്രി ആറ് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമാണ് പൂർണ മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്. സ്ത്രീകൾ അടക്കമുള്ള നിരവധി ഭക്തജനങ്ങൾ ഒത്തുകൂടുന്ന സാഹചര്യമാതിനാൽ സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് മദ്യനിയന്ത്രണം നടപ്പിലാക്കുന്നത്. സർക്കാർ ഉത്തരവിന് വിരുദ്ധമായി ഈ ദിവസങ്ങളിൽ മദ്യ വിൽപ്പനയോ വിതരണമോ നടത്താൻ പാടുള്ളതല്ല എന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു,

## Article Content

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തലസ്ഥാന നഗരിയിൽ മദ്യ നിയന്ത്രണം നടപ്പിലാക്കും. മാർച്ച് ആറ് മുതൽ ഏഴാം തീയതി വരെ രാവിലെ ആറ് മുതൽ രാത്രി ആറ് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമാണ് പൂർണ മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്. സ്ത്രീകൾ അടക്കമുള്ള നിരവധി ഭക്തജനങ്ങൾ ഒത്തുകൂടുന്ന സാഹചര്യമാതിനാൽ സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് മദ്യനിയന്ത്രണം നടപ്പിലാക്കുന്നത്. സർക്കാർ ഉത്തരവിന് വിരുദ്ധമായി ഈ ദിവസങ്ങളിൽ മദ്യ വിൽപ്പനയോ വിതരണമോ നടത്താൻ പാടുള്ളതല്ല എന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99662/attukal-pongala-total-liquor-ban-from-march-6-district-collector)