---
title: "ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ യജ്ഞം രക്ഷിച്ചത് ലക്ഷക്കണക്കിനാളുകളുടെ ജീവനെന്ന് പഠനറിപ്പോര്‍ട്ട്."
english_title: "Study report that India's covid vaccine campaign has saved lakhs of lives."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99675/study-report-that-indias-covid-vaccine-campaign-has-saved-lakhs-of-lives"
published_at: "2023-02-25T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa2af9cba29_xzczxc.jpg"
keywords: []
---

# ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ യജ്ഞം രക്ഷിച്ചത് ലക്ഷക്കണക്കിനാളുകളുടെ ജീവനെന്ന് പഠനറിപ്പോര്‍ട്ട്.

> **Lead Summary:** **ന്യൂഡല്‍ഹി: **ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ യജ്ഞം രക്ഷിച്ചത് ലക്ഷക്കണക്കിനാളുകളുടെ ജീവനെന്ന് പഠനറിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വാക്‌സിന്‍ യജ്ഞം മൂലം 34 ലക്ഷത്തിലധികം പേരുടെ ജീവന്‍ സംരക്ഷിക്കപ്പെട്ടതായും 18.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം ഒന്നരലക്ഷം കോടി രൂപ) സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സഹായിച്ചതായും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ കോമ്പറ്റിറ്റീവ്‌നെസും സംയുക്തമായി തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഫെബ്രുവരി 24-ന് പ്രകാശനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം കോവിഡ്‌വ്യാപനം വലിയതോതില്‍ കുറയ്ക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ കൂടി അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

## Article Content

**ന്യൂഡല്‍ഹി: **ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ യജ്ഞം രക്ഷിച്ചത് ലക്ഷക്കണക്കിനാളുകളുടെ ജീവനെന്ന് പഠനറിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വാക്‌സിന്‍ യജ്ഞം മൂലം 34 ലക്ഷത്തിലധികം പേരുടെ ജീവന്‍ സംരക്ഷിക്കപ്പെട്ടതായും 18.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം ഒന്നരലക്ഷം കോടി രൂപ) സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സഹായിച്ചതായും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ കോമ്പറ്റിറ്റീവ്‌നെസും സംയുക്തമായി തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഫെബ്രുവരി 24-ന് പ്രകാശനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം കോവിഡ്‌വ്യാപനം വലിയതോതില്‍ കുറയ്ക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ കൂടി അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ 2020 ഏപ്രില്‍ 11-നകം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിക്കുമായിരുന്നുവെന്നും ലോക്ഡൗണ്‍ മൂലം ഏപ്രില്‍ 11-ലെ കണക്കനുസരിച്ച് 7,500 പേര്‍ക്ക് കൂടി മാത്രമാണ് വൈറസ് ബാധയുണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ മൂലം 20 ലക്ഷത്തോളം പേരുടെ മരണം ഒഴിവാക്കാനായതായും റിപ്പോര്‍ട്ടിലുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവരെ കണ്ടെത്തല്‍, പരിശോധന വര്‍ധിപ്പിക്കല്‍, ക്വാറന്റീന്‍, അവശ്യമെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യങ്ങളുടെ സമയോചിതമായ നവീകരണം, സുസ്ഥിരമായ ഏകോപനം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ കോവിഡ് വ്യാപനം തടയുക മാത്രമല്ല ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനും വഴിയൊരുക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ സ്വീകരിച്ച നിയന്ത്രണനടപടികള്‍, ദുരിതാശ്വാസവിതരണം, വാക്‌സിന്‍ വിതരണം എന്നിവയാണ് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും കോവിഡ് വ്യാപനകാലത്തും തുടര്‍ന്നും രാജ്യത്ത് സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഭദ്രമാക്കുന്നതിനും സഹായകമായതെന്നുമാണ് റിപ്പോര്‍ട്ട്‌. അഭൂതപൂര്‍വമായ തോതിലായിരുന്നു ഇന്ത്യലുടനീളമുള്ള വാക്‌സിന്‍ വിതരണമെന്നും അതിലൂടെ 3.4 മില്യണി (34 ലക്ഷം) ലധികം ജീവനുകള്‍ രക്ഷിക്കാനും ഒന്നരലക്ഷം കോടി രൂപയുടെ നഷ്ടമൊഴിവാക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാക്‌സിനേഷന്‍ കാമ്പെയിനിലൂടെ ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ രാജ്യത്തിരാജ്യത്തിനായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു കോവിഡ്-19 നെക്കുറിച്ച് പ്രഖ്യാപനമുണ്ടാകുന്നതിന് മുമ്പ് 2020 ജനുവരിയില്‍ത്തന്നെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കുള്ള നടപടികള്‍ ലോകാരോഗ്യസംഘടന സ്വീകരിച്ചിരുന്നതായും അന്നുമുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുഴുവന്‍ ഭരണസംവിധാനപ്രവര്‍ത്തനങ്ങളുടേയും സമൂഹത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടേയും ഏകോപനം സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ആ നടപടികളാണ് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ രാജ്യത്തെ സഹായിച്ചതെന്നും അതിനായി കേന്ദ്ര സര്‍ക്കാരിനോട് സഹകരിച്ച എല്ലാ പൗരര്‍ക്കും മാണ്ഡവ്യ നന്ദിയറിയിച്ചു. റിപ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ മാണ്ഡവ്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99675/study-report-that-indias-covid-vaccine-campaign-has-saved-lakhs-of-lives)