---
title: "ട്രെയിനുകൾ നാളെ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. "
english_title: "Railways informed that trains will not operate tomorrow."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99698/railways-informed-that-trains-will-not-operate-tomorrow"
published_at: "2023-02-25T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa430354ee6_fcvc.jpg"
keywords: []
---

# ട്രെയിനുകൾ നാളെ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. 

> **Lead Summary:** തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ നാളെ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.\

## Article Content

തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ നാളെ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.\

തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിയത്. ഉച്ചയ്ക്ക് 2.50 ന് പുറപ്പെടുന്ന ജനശതാബ്ദിയാണ് പൂർണമായും റദ്ദാക്കിയത്. മറ്റന്നാൾ കണ്ണൂരിൽ നിന്ന് തിരിച്ചും ജനശതാബ്തി സർവീസ് നടത്തില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99698/railways-informed-that-trains-will-not-operate-tomorrow)