---
title: "ഡിസംബറിലെ ക്ഷേമപെൻഷൻ വിതരണം തുടങ്ങി"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99724/pension"
published_at: "2023-02-26T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fac23405387_download_(5).jpeg"
keywords: []
---

# ഡിസംബറിലെ ക്ഷേമപെൻഷൻ വിതരണം തുടങ്ങി

> **Lead Summary:**  **തിരുവനന്തപുരം** : സംസ്ഥാനത്തു ഡിസംബർ മാസത്തെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കൾക്കു നേരിട്ടു വീട്ടിലെത്തി പെൻഷൻ നൽകുന്നതിനുള്ള തുകയാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. ഇപ്രകാരം പെൻഷൻ ലഭിക്കുന്ന 27.43 ലക്ഷം പേർക്ക് ആവശ്യമായ 401.66 കോടി രൂപ ട്രഷറി വഴി ബന്ധപ്പെട്ട ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കു നൽകി. മറ്റുള്ളവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു തുക തിങ്കളാഴ്ച മുതൽ നേരിട്ടു നിക്ഷേപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

 **തിരുവനന്തപുരം** : സംസ്ഥാനത്തു ഡിസംബർ മാസത്തെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കൾക്കു നേരിട്ടു വീട്ടിലെത്തി പെൻഷൻ നൽകുന്നതിനുള്ള തുകയാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. ഇപ്രകാരം പെൻഷൻ ലഭിക്കുന്ന 27.43 ലക്ഷം പേർക്ക് ആവശ്യമായ 401.66 കോടി രൂപ ട്രഷറി വഴി ബന്ധപ്പെട്ട ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കു നൽകി. മറ്റുള്ളവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു തുക തിങ്കളാഴ്ച മുതൽ നേരിട്ടു നിക്ഷേപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിന് 365.82 കോടി രൂപയാണ് ആവശ്യം. മാർച്ച് നാലിനകം വിതരണം പൂർത്തിയാക്കാനാണു ധനവകുപ്പിന്റെ നിർദേശം. ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷൻ കുടിശികയാണെങ്കിലും ഡിസംബർ മാസത്തെ തുക മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി 2000 കോടി സമാഹരിക്കാൻ സർക്കാർ ലക്ഷ്യമിട്ടെങ്കിലും 1300 കോടി രൂപ മാത്രമേ ലഭിച്ചുള്ളൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99724/pension)