---
title: "കേരളത്തെ ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി എല്ലാ പൊതുയിടങ്ങളും ഭിന്നശേഷിസൗഹൃദമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി "
english_title: "Chief Minister says it was adopting measures to make Kerala hopeless as part of the difference of the difference in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99726/chief-minister-says-it-was-adopting-measures-to-make-kerala-hopeless-as-part-of-the-difference-of-the-difference-in-kerala"
published_at: "2023-02-26T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fac4cb16ca1_ad.jpg"
keywords: []
---

# കേരളത്തെ ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി എല്ലാ പൊതുയിടങ്ങളും ഭിന്നശേഷിസൗഹൃദമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി 

> **Lead Summary:** **കഴക്കൂട്ടം : **കേരളത്തെ ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി എല്ലാ പൊതുയിടങ്ങളും ഭിന്നശേഷിസൗഹൃദമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലാദ്യമായി നടക്കുന്ന ദേശീയ ഭിന്നശേഷി കലാമേളയായ ‘സമ്മോഹൻ’ മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട്‌ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ മേളയ്ക്ക് ഏറ്റവും യോജിച്ച വേദിയാണ് ഡിഫറന്റ് ആർട്ട്‌ സെന്ററെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽനിന്നെത്തിയ പത്തോളം ഭിന്നശേഷിക്കാരുടെ ചക്രക്കസേരനൃത്തം(മിറാക്കിൾ ഓൺ വീൽസ്) ഉദ്ഘാടനവേദിയെ പ്രകമ്പനംകൊള്ളിച്ചു. ചക്രക്കസേരയിൽ ഇരുന്നുകൊണ്ടുള്ള ഈ ചടുലനൃത്തത്തിനിടെ, ആ കസേരകൾ മറിച്ചിട്ടും അതിനു മുകളിൽ കയറിനിന്നും അവർ വേറിട്ട നൃത്തക്കാഴ്ച സമ്മാനിച്ചു. കാഴ്ചപരിമിതയായ തമിഴ്നാട് സ്വദേശിനി ജ്യോതികല ഉദ്ഘാടനച്ചടങ്ങിൽ പ്രാർഥനയായി ‘വഞ്ചീശമംഗളം’ പാടി. മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., കേന്ദ്ര സാമൂഹികനീതി വകുപ്പിലെ ജോയിന്റ് സെക്രട്ടറി കെ.ആർ.വൈദീശ്വരൻ, മുൻ ചീഫ് സെക്രട്ടറിയും സമ്മോഹൻ സംഘാടകസമിതി ചെയർമാനുമായ ജിജി തോംസൺ, ഡിഫറന്റ് ആർട്ട്‌ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവരും സംസാരിച്ചു. കലാമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭിന്നശേഷി കലാകാരന്മാർ കലാരൂപങ്ങൾ അവതരിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. മാജിക് അക്കാദമി രക്ഷാധികാരി അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.

## Article Content

**കഴക്കൂട്ടം : **കേരളത്തെ ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി എല്ലാ പൊതുയിടങ്ങളും ഭിന്നശേഷിസൗഹൃദമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലാദ്യമായി നടക്കുന്ന ദേശീയ ഭിന്നശേഷി കലാമേളയായ ‘സമ്മോഹൻ’ മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട്‌ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ മേളയ്ക്ക് ഏറ്റവും യോജിച്ച വേദിയാണ് ഡിഫറന്റ് ആർട്ട്‌ സെന്ററെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽനിന്നെത്തിയ പത്തോളം ഭിന്നശേഷിക്കാരുടെ ചക്രക്കസേരനൃത്തം(മിറാക്കിൾ ഓൺ വീൽസ്) ഉദ്ഘാടനവേദിയെ പ്രകമ്പനംകൊള്ളിച്ചു. ചക്രക്കസേരയിൽ ഇരുന്നുകൊണ്ടുള്ള ഈ ചടുലനൃത്തത്തിനിടെ, ആ കസേരകൾ മറിച്ചിട്ടും അതിനു മുകളിൽ കയറിനിന്നും അവർ വേറിട്ട നൃത്തക്കാഴ്ച സമ്മാനിച്ചു. കാഴ്ചപരിമിതയായ തമിഴ്നാട് സ്വദേശിനി ജ്യോതികല ഉദ്ഘാടനച്ചടങ്ങിൽ പ്രാർഥനയായി ‘വഞ്ചീശമംഗളം’ പാടി. മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., കേന്ദ്ര സാമൂഹികനീതി വകുപ്പിലെ ജോയിന്റ് സെക്രട്ടറി കെ.ആർ.വൈദീശ്വരൻ, മുൻ ചീഫ് സെക്രട്ടറിയും സമ്മോഹൻ സംഘാടകസമിതി ചെയർമാനുമായ ജിജി തോംസൺ, ഡിഫറന്റ് ആർട്ട്‌ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവരും സംസാരിച്ചു. കലാമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭിന്നശേഷി കലാകാരന്മാർ കലാരൂപങ്ങൾ അവതരിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. മാജിക് അക്കാദമി രക്ഷാധികാരി അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99726/chief-minister-says-it-was-adopting-measures-to-make-kerala-hopeless-as-part-of-the-difference-of-the-difference-in-kerala)