---
title: "എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പട്ടിക പൂഴ്ത്തിവെച്ച് കണ്ണൂർ ശാല "
english_title: "Kannur Sala hooked the Employment Exchange List"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99727/kannur-sala-hooked-the-employment-exchange-list"
published_at: "2023-02-26T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fac69dec741_kanur.jpg"
keywords: []
---

# എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പട്ടിക പൂഴ്ത്തിവെച്ച് കണ്ണൂർ ശാല 

> **Lead Summary:** **കണ്ണൂർ:** വിവിധ തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകിയ പട്ടിക കണ്ണൂർ സർവക ലാശാല പൂഴ്ത്തിവച്ചത് ഒരു വർഷത്തിലേറെ. വിവരാവകാശ അപേക്ഷ ലഭിച്ചതോടെ, പല തസ്തികകളിലേക്കും അടുത്ത മാസത്തേക്കു തിരക്കിട്ട് അഭിമുഖം നിശ്ചയിച്ച് തടിയൂരാനാണു സർവകലാശാലയുടെ ശ്രമം. സ്വന്തക്കാർക്കു തുടർച്ചയായി താൽക്കാലിക നിയമനം നൽകുന്നതിനു വേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പട്ടിക പൂഴ്ത്തുന്നുവെന്നാണ് ആക്ഷേപം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസി നു ലഭിച്ച വിവരവാകാശ മറുപടിയിലാണ് എംപ്ലോയ്മെന്റ് പട്ടിക പൂഴ്ത്തിവയ്പു വിവരങ്ങൾ പുറത്തായത്.

## Article Content

**കണ്ണൂർ:** വിവിധ തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകിയ പട്ടിക കണ്ണൂർ സർവക ലാശാല പൂഴ്ത്തിവച്ചത് ഒരു വർഷത്തിലേറെ. വിവരാവകാശ അപേക്ഷ ലഭിച്ചതോടെ, പല തസ്തികകളിലേക്കും അടുത്ത മാസത്തേക്കു തിരക്കിട്ട് അഭിമുഖം നിശ്ചയിച്ച് തടിയൂരാനാണു സർവകലാശാലയുടെ ശ്രമം. സ്വന്തക്കാർക്കു തുടർച്ചയായി താൽക്കാലിക നിയമനം നൽകുന്നതിനു വേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പട്ടിക പൂഴ്ത്തുന്നുവെന്നാണ് ആക്ഷേപം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസി നു ലഭിച്ച വിവരവാകാശ മറുപടിയിലാണ് എംപ്ലോയ്മെന്റ് പട്ടിക പൂഴ്ത്തിവയ്പു വിവരങ്ങൾ പുറത്തായത്.

2021 നവംബർ 11നു സർവക ലാശാലയിൽ ലഭിച്ച ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള പട്ടികയടക്കം ഇതിലുണ്ട്. ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള 3 ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടിക സർവകലാശാലയിൽ ലഭിച്ചത് 2022 ഫെബ്രുവരി 23ന്. അഭിമുഖം ഒരു വർഷ ത്തിനു ശേഷം അടുത്ത മാർച്ച് എട്ടിനാണ്. ഇതേ തസ്തികയിൽ 2022 ഓഗസ്റ്റ് 6നു ലഭിച്ച പട്ടികയി ലെ ഒരു ഒഴിവിലേക്കുള്ള അഭിമുഖവും 2023 മാർച്ച് എട്ടിനു തന്നെ.

പ്രഫഷനൽ അസിസ്റ്റന്റിന്റെ 12ഒഴിവുകളിലേക്കുള്ള 3 പട്ടികകൾ 2022 ഏപ്രിൽ 13, മേയ് 4, ഓഗസ്റ്റ് 16 തീയതികളിൽ സർവകലാശാലയിൽ ലഭിച്ചുവെങ്കിലും അഭിമുഖം മാർച്ച് എട്ടിനാണ്. ലൈബ്രറി അസിസ്റ്റന്റിന്റെ 4 ഒഴിവുകളിലേക്ക് 2022 ഫെബ്രുവരി 23നും ഓഗസ്റ്റ് 6നും ലഭിച്ച പട്ടികകളിലുള്ളവരുടെ അഭിമുഖവും മാർച്ച് എട്ടിനാണ്. മറ്റു തസ്തികകളിലേക്കുള്ള അഭിമുഖത്തിന്റെ തീയതിയും പട്ടിക ലഭിച്ച തീയതിയും പരിഗണിച്ചാൽ, പട്ടികകൾ പൂഴ്ത്തി വച്ചതാണെന്നു വ്യക്തമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99727/kannur-sala-hooked-the-employment-exchange-list)