---
title: "സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ഐടിസി ഗോഡൗണില്‍ തീപ്പിടുത്തമുണ്ടായി. "
english_title: "Sultan Bathery Binachi was on fire in ITC Godow."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99732/sultan-bathery-binachi-was-on-fire-in-itc-godow"
published_at: "2023-02-26T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63facc350b400_fire_bathrrty.jpg"
keywords: []
---

# സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ഐടിസി ഗോഡൗണില്‍ തീപ്പിടുത്തമുണ്ടായി. 

> **Lead Summary:** **ബത്തേരി: **സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ഐടിസി ഗോഡൗണില്‍ തീപ്പിടുത്തമുണ്ടായി. സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേനയുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

## Article Content

**ബത്തേരി: **സുല്‍ത്താന്‍ ബത്തേരി ബീനാച്ചി ഐടിസി ഗോഡൗണില്‍ തീപ്പിടുത്തമുണ്ടായി. സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേനയുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

ഇന്നലെ രാത്രി എട്ടരയോടെയാണ്  തീപ്പിടുത്തം ഉണ്ടായത്. ഇന്‍വെര്‍ട്ടര്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.സിഗരറ്റ് ശേഖരവും കമ്പ്യൂട്ടറുകളും പൂര്‍ണ്ണമായും കത്തി നശിച്ചു. ഉദ്ദേശം 3 ലക്ഷം രൂപ നാശനഷ്ടം ഉണ്ടായതായാണ് സൂചന.

 1 മണിക്കൂര്‍ നേരത്തെ 2 യൂണിറ്റ് അഗ്‌നി രക്ഷ സേനയുടെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയത്സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേന സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, ജോസഫ്.ഐ, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ ഷിബു കെ.എം, മോഹനന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ  ഓഫീസര്‍ മാരായ അനൂപ്, നിബില്‍ ദാസ്, ശ്രീരാജ്, സതീഷ്, വിനീത് ഹോം ഗാര്‍ഡ് ചാണ്ടി, ഷാജന്‍ എന്നിവരാണ് തീ അണച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99732/sultan-bathery-binachi-was-on-fire-in-itc-godow)