---
title: "താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രന് സ്ഥലം മാറ്റം."
english_title: "The Talukkadu Superintendent. Griffin Sharendran Space"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99747/the-talukkadu-superintendent-griffin-sharendran-space"
published_at: "2023-02-26T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fadf6c8cfa0_sadf.jpg"
keywords: []
---

# താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രന് സ്ഥലം മാറ്റം.

> **Lead Summary:** **പേരാവൂർ : **താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രന് സ്ഥലം മാറ്റം. കണ്ണൂർ ഡി. എം. ഒ ഓഫീസിലേക്ക് പ്രമോഷനോടെയാണ് ഗ്രിഫിന് സ്ഥലം മാറ്റം ലഭിച്ചത്.ഡോ. അശ്വിൻ ഹേമചന്ദ്രനാണ് സൂപ്രണ്ടിന്റെ താത്കാലിക ചുമതല.

## Article Content

**പേരാവൂർ : **താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രന് സ്ഥലം മാറ്റം. കണ്ണൂർ ഡി. എം. ഒ ഓഫീസിലേക്ക് പ്രമോഷനോടെയാണ് ഗ്രിഫിന് സ്ഥലം മാറ്റം ലഭിച്ചത്.ഡോ. അശ്വിൻ ഹേമചന്ദ്രനാണ് സൂപ്രണ്ടിന്റെ താത്കാലിക ചുമതല.

സ്വകാര്യ വ്യക്തികൾ കയ്യേറിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ഭൂമി തിരിച്ചുപിടിക്കാൻ നേതൃത്വം നല്കിയത് ഗ്രിഫിൻ സുരേന്ദ്രനായിരുന്നു. ആസ്പത്രിക്ക് ബഹുനില കെട്ടിടം നിർമിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും കിഫ്ബി ഫണ്ട് അനുവദിപ്പിക്കുകയും ചെയ്തതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു.

ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ അദ്ദേഹം പൂർത്തിയാക്കിയെങ്കിലും എച്ച്.എം.സിയുടെ തീരുമാനം വൈകുന്നതിനാൽ ചുറ്റുമതിൽ നിർമാണം തുടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ജില്ലാ മെഡിക്കൽ ഓഫീസിൽ ഡെപ്യൂട്ടി ഡി.എം.ഒ പദവിയിലേക്കാണ് ഗ്രിഫിനെ നിയമിച്ചത്.

കോവിഡ് കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രിഫിൻ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ആസ്പത്രിയുടെ സർവതോന്മുഖ വികസനം സാധ്യമാക്കിയ ഗ്രിഫിൻ്റെ സ്ഥലം മാറ്റം പേരാവൂരിന് തീരാനഷ്ടമാണ്.

**
**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99747/the-talukkadu-superintendent-griffin-sharendran-space)