---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur nov 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9975/rtpcr-test-kannur-nov-11"
published_at: "2021-11-11T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618c71507074d_images - 2021-11-11T065632.842.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** കണ്ണൂർ: ജില്ലയിൽ വ്യാഴം (നവംബര്‍ 11) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

കണ്ണൂർ: ജില്ലയിൽ വ്യാഴം (നവംബര്‍ 11) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

സ്വാമി ആനന്ദ തീര്‍ത്ഥ ട്രസ്റ്റ് കമ്മ്യൂണിറ്റി ഹാള്‍ പയ്യാവൂര്‍, സാമൂഹ്യാരോഗ്യകേന്ദ്രം പാപ്പിനിശ്ശേരി, സാമൂഹ്യാരോഗ്യകേന്ദ്രം മയ്യില്‍, വയോജന വിശ്രമകേന്ദ്രം മട്ടന്നൂര്‍, ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം കീഴ്പ്പളളി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും താലൂക്ക് ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി പേരാവൂര്‍ എന്നിവിടങ്ങളില്‍ 10 മുതല്‍ രണ്ട് വരെയും സാമൂഹ്യാരോഗ്യകേന്ദ്രം അഴീക്കോട,് കണ്ണൂര്‍ ഓഫീസേര്‍സ് ക്ലബ് എന്നിവിടങ്ങളില്‍ 10 മുതല്‍ മൂന്ന് വരെയും

പ്രാഥമികാരോഗ്യകേന്ദ്രം എട്ടിക്കുളം, സബ് സെന്റര്‍ മൊറാഴ, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം, കാരുണ്യ ക്ലിനിക്ക് കുടുക്കിമൊട്ട, രാജീവ് കോളനി കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും പരിശോധന നടക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9975/rtpcr-test-kannur-nov-11)