---
title: "ഗാനമേള നടക്കുന്ന സ്ഥലത്തുണ്ടായ തർക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു സഹോദരങ്ങളായ രണ്ടുപേർക്ക് പരിക്കേറ്റു."
english_title: "An argument at the venue of the music festival resulted in beatings and stabbings, injuring two brothers."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99780/an-argument-at-the-venue-of-the-music-festival-resulted-in-beatings-and-stabbings-injuring-two-brothers"
published_at: "2023-02-26T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb007d4b478_zfgfhgm.jpg"
keywords: []
---

# ഗാനമേള നടക്കുന്ന സ്ഥലത്തുണ്ടായ തർക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു സഹോദരങ്ങളായ രണ്ടുപേർക്ക് പരിക്കേറ്റു.

> **Lead Summary:** **ആലത്തൂർ: **കാവശ്ശേരി പാടൂരിൽ വേലയുടെ തലേദിവസം നടന്ന ഗാനമേള നടക്കുന്ന സ്ഥലത്തുണ്ടായ തർക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. സഹോദരങ്ങളായ രണ്ടുപേർക്ക് പരിക്കേറ്റു. മണപ്പാടം മലങ്കാട്ടിൽ അയ്യപ്പന്റെ മക്കളായ പ്രമോദ് , പ്രജീദ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാടൂർ പീച്ചങ്കോട് സ്വദേശികളായ അനൂപ്, ശരത്ത്, സന്ദീപ്, ബാബു, ബൈജു എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ ആലത്തൂർ പൊലീസ് കേസ്സെടുത്തു.

## Article Content

**ആലത്തൂർ: **കാവശ്ശേരി പാടൂരിൽ വേലയുടെ തലേദിവസം നടന്ന ഗാനമേള നടക്കുന്ന സ്ഥലത്തുണ്ടായ തർക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. സഹോദരങ്ങളായ രണ്ടുപേർക്ക് പരിക്കേറ്റു. മണപ്പാടം മലങ്കാട്ടിൽ അയ്യപ്പന്റെ മക്കളായ പ്രമോദ് , പ്രജീദ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാടൂർ പീച്ചങ്കോട് സ്വദേശികളായ അനൂപ്, ശരത്ത്, സന്ദീപ്, ബാബു, ബൈജു എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ ആലത്തൂർ പൊലീസ് കേസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99780/an-argument-at-the-venue-of-the-music-festival-resulted-in-beatings-and-stabbings-injuring-two-brothers)