---
title: "പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നടക്കുന്ന സംസ്ഥാന തല ആപതാ മിത്ര പരിശീലന പരിപാടിയുടെ ഭാഗമായി സേനാംഗങ്ങൾക്ക് ഡിങ്കി തുഴച്ചിൽ പരിശീലനം നൽകി "
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99830/payyannur"
published_at: "2023-02-26T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb294f65719_Screenshot_20230226-150938_WhatsApp.jpg"
keywords: []
---

# പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നടക്കുന്ന സംസ്ഥാന തല ആപതാ മിത്ര പരിശീലന പരിപാടിയുടെ ഭാഗമായി സേനാംഗങ്ങൾക്ക് ഡിങ്കി തുഴച്ചിൽ പരിശീലനം നൽകി 

> **Lead Summary:** പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നടക്കുന്ന സംസ്ഥാന തല ആപതാ മിത്ര പരിശീലന പരിപാടിയുടെ ഭാഗമായി സേനാംഗങ്ങൾക്ക് ഡിങ്കി തുഴച്ചിൽ പരിശീലനം നൽകി. പയ്യന്നൂർ പെരുമ്പ പുഴയിൽ വെച്ചാണ് പരിശീലനം നൽകിയത്. ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ നിർദ്ദേശ പ്രകാരം കേരള ഫയർ & റസ്ക്യൂ സർവ്വീസസ് നടത്തി വരുന്ന ആപതാ മിത്ര പരിശീലന പദ്ധതിയുടെ ഭാഗമായി സേനാംഗങ്ങൾക്ക് ഡിങ്കി തുഴച്ചിൽ പരിശീലനം നൽകി. പയ്യന്നൂർ, പെരിങ്ങോം, തളിപ്പറമ്പ എന്നീ സ്റ്റേഷനുകളിലെ തിരഞ്ഞെടുക്കപ്പെട്ട സേനാംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.

## Article Content

പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നടക്കുന്ന സംസ്ഥാന തല ആപതാ മിത്ര പരിശീലന പരിപാടിയുടെ ഭാഗമായി സേനാംഗങ്ങൾക്ക് ഡിങ്കി തുഴച്ചിൽ പരിശീലനം നൽകി. പയ്യന്നൂർ പെരുമ്പ പുഴയിൽ വെച്ചാണ് പരിശീലനം നൽകിയത്. ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ നിർദ്ദേശ പ്രകാരം കേരള ഫയർ & റസ്ക്യൂ സർവ്വീസസ് നടത്തി വരുന്ന ആപതാ മിത്ര പരിശീലന പദ്ധതിയുടെ ഭാഗമായി സേനാംഗങ്ങൾക്ക് ഡിങ്കി തുഴച്ചിൽ പരിശീലനം നൽകി. പയ്യന്നൂർ, പെരിങ്ങോം, തളിപ്പറമ്പ എന്നീ സ്റ്റേഷനുകളിലെ തിരഞ്ഞെടുക്കപ്പെട്ട സേനാംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.

പ്രളയമോ, അതിന് സമാനങ്ങളായ ദുരന്തങ്ങളോ സംഭവിക്കുമ്പോൾ അതിനെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കുവാനും, ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും ഇത്തരം പരിശീലനത്തിലൂടെ സാധിക്കുമെന്ന് അസി : സ്റ്റേഷൻ ഓഫീസർ എം എസ് ശശീധരൻ പറഞ്ഞു. ( ബൈറ്റ് ) വിവിധ നിലയങ്ങളെ പ്രതിനിധീകരിച്ച് എത്തിയ വളണ്ടിയർമാർ പ്രസ്തുത പ്രദേശങ്ങളിൽ ദുരന്ത സമയത്ത് ദുരന്തനിവാരണ സേന എത്തിച്ചേരുന്നതിന് മുന്നോടിയായി ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതു ഉൾപ്പെടെയുള്ളവയ്ക്ക് പ്രാപ്തമാകുന്ന രീതിയിലാണ് പരിശീലന പരിപാടികൾ തയ്യാറാക്കിയിട്ടുള്ളത്. ഒരുദിവസം വിവിധ ബാച്ചായിട്ടാണ് പരിശീലനം നല്‍കിയത്. സ്ത്രീകളും, പുരുഷന്മാരും പരിശീലനത്തിൽ പങ്കാളികളായി. സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കെ ഹരി നാരായണൻ,പി വി സുമേഷ്,എ സിനീഷ്,പി നിമേഷ്, പി എ അനൂപ്,പി വി ഷൈജു,എ രാമകൃഷ്ണൻ എന്നിവരാണ് പരിശീലനം നൽകി വരുന്നത്. ആപതാ മിത്ര പരിശീലന പരിപാടിയുടെ ഭാഗമായി സേനാംഗങ്ങൾക്ക് വിവിധ തരം കെട്ടുകൾ,പ്രഥമ ശുശ്രൂഷ, ട്രോമ കെയർ സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99830/payyannur)