---
title: "ആപ്ദ മിത്ര സംസ്ഥാന ലവൽ പരിശീലന ക്യാമ്പ് സമാപിച്ചു. "
english_title: "Apda Mitra State Lovel Training Camp concluded."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99846/apda-mitra-state-lovel-training-camp-concluded"
published_at: "2023-02-26T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb577427b7d_asdsfsdf.jpg"
keywords: []
---

# ആപ്ദ മിത്ര സംസ്ഥാന ലവൽ പരിശീലന ക്യാമ്പ് സമാപിച്ചു. 

> **Lead Summary:** **പേരാവൂർ: ** കൂത്തുപറമ്പ്, പേരാവൂർ, ഇരിട്ടി അഗ്നിരക്ഷാ നിലയങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കായി ഏർപ്പെടുത്തിയ 6 ദിവസത്തെ ആപ്ദ മിത്ര പരിശീലന ക്യാമ്പ് സമാപിച്ചു. പേരാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ സി.ശശി , കോഡിനേറ്ററും അസി. സ്റ്റേഷൻ ഓഫീസറുമായ കെ. ദിവു കുമാർ ,സിവിൽ ഡിഫൻസ് കോഡിനേറ്റർ ജിബി ഫിലിപ്പ്, ഫയർ ആൻറ് റസ്ക്യൂ ഓഫീസർമാരായ സന്ദീപ്. പി.ആർ, ജിതിൻ ശശീന്ദ്രൻ , മഹേഷ് എം.എസ്, റിജുൽ . കെ , ബെന്നി എന്നിവർ നേതൃത്വം നൽകി. ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി കേന്ദ്ര സർക്കാറിന്റെ കീഴിൽ 25 ഓളം സംസ്ഥാനങ്ങളിൽ രൂപീകരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് ആപ്ദ മിത്ര . ദുരന്തങ്ങളെ ലഘൂകരിച്ച് മുന്നോട്ട് കൊണ്ടുപോകാനുളള വിവിധ പരിശീലനങ്ങൾ നൽകുകയാണ്ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിങ്കി പരിശീലനം, ക്രാഫ്റ്റ് നിർമ്മാണം, വിവിധ കെട്ടുകൾ, വെൽ റസ്ക്യു തുടങ്ങി വിവിധ പരിശീലനങ്ങൾ നടത്തുകയുണ്ടായി.

## Article Content

**പേരാവൂർ: ** കൂത്തുപറമ്പ്, പേരാവൂർ, ഇരിട്ടി അഗ്നിരക്ഷാ നിലയങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കായി ഏർപ്പെടുത്തിയ 6 ദിവസത്തെ ആപ്ദ മിത്ര പരിശീലന ക്യാമ്പ് സമാപിച്ചു. പേരാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ സി.ശശി , കോഡിനേറ്ററും അസി. സ്റ്റേഷൻ ഓഫീസറുമായ കെ. ദിവു കുമാർ ,സിവിൽ ഡിഫൻസ് കോഡിനേറ്റർ ജിബി ഫിലിപ്പ്, ഫയർ ആൻറ് റസ്ക്യൂ ഓഫീസർമാരായ സന്ദീപ്. പി.ആർ, ജിതിൻ ശശീന്ദ്രൻ , മഹേഷ് എം.എസ്, റിജുൽ . കെ , ബെന്നി എന്നിവർ നേതൃത്വം നൽകി. ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി കേന്ദ്ര സർക്കാറിന്റെ കീഴിൽ 25 ഓളം സംസ്ഥാനങ്ങളിൽ രൂപീകരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് ആപ്ദ മിത്ര . ദുരന്തങ്ങളെ ലഘൂകരിച്ച് മുന്നോട്ട് കൊണ്ടുപോകാനുളള വിവിധ പരിശീലനങ്ങൾ നൽകുകയാണ്ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിങ്കി പരിശീലനം, ക്രാഫ്റ്റ് നിർമ്മാണം, വിവിധ കെട്ടുകൾ, വെൽ റസ്ക്യു തുടങ്ങി വിവിധ പരിശീലനങ്ങൾ നടത്തുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99846/apda-mitra-state-lovel-training-camp-concluded)