---
title: "വയനാട്ടില്‍ കടുവ കിണറിനുള്ളില്‍ ചത്ത നിലയില്‍"
english_title: "Tiger lying dead inside a well in Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99860/tiger-lying-dead-inside-a-well-in-wayanad"
published_at: "2023-02-26T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb5ffb6ba94_IMG-20230226-WA0000.jpg"
keywords: []
---

# വയനാട്ടില്‍ കടുവ കിണറിനുള്ളില്‍ ചത്ത നിലയില്‍

> **Lead Summary:** വയനാട്ടില്‍ കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മോട്ടറില്‍ നിന്നും വെള്ളം കയറാതിരുന്നതിനെ തുടര്‍ന്ന് ഉടമ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ നിന്ന് കടുവയുടെ ജഡം കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

## Article Content

വയനാട്ടില്‍ കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മോട്ടറില്‍ നിന്നും വെള്ളം കയറാതിരുന്നതിനെ തുടര്‍ന്ന് ഉടമ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ നിന്ന് കടുവയുടെ ജഡം കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

കടുവയെ പോസ്റ്റുമോര്‍ട്ടത്തിനായി കുപ്പാടിയിലെ ലാബിലേക്ക് കൊണ്ടുപോകും. കടുവ എങ്ങനെ കിണറില്‍ വീണു എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫെബ്രുവരി 1ന് മറ്റൊരു കടുവയെ വയനാട്ടില്‍ നിന്ന് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. അമ്പലവയലിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു കഴുത്തില്‍ കുരുക്ക് കുരുങ്ങിയ നിലയില്‍ കടുവയുടെ ജഡം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99860/tiger-lying-dead-inside-a-well-in-wayanad)