---
title: "റോഡിന് സ്ഥലം വിട്ടു നൽകിയില്ല: പയ്യന്നൂരിൽ അഭിഭാഷകൻ്റെ കാറും ബൈക്കും അടിച്ചു തകർത്തു"
english_title: "Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99936/payyannur"
published_at: "2023-02-27T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc327638f4c_Screenshot_20230227-100023_Facebook.jpg"
keywords: []
---

# റോഡിന് സ്ഥലം വിട്ടു നൽകിയില്ല: പയ്യന്നൂരിൽ അഭിഭാഷകൻ്റെ കാറും ബൈക്കും അടിച്ചു തകർത്തു

> **Lead Summary:** **പയ്യന്നൂർ**: റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ അടിച്ചു തകർത്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. അഭിഭാഷകനായ മുരളി പള്ളത്തിൻ്റെ ബൈക്കും കാറുമാണ് അക്രമികൾ അടിച്ചു തകർത്തത്. പയ്യന്നൂർ - പെരുമ്പ മാതമംഗലം റോഡിന് ഏകപക്ഷീയമായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ മുരളി പള്ളത്തിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളായ അൻപതോളം പേർ കോടതിയെ സമീപിച്ചിരുന്നു. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് തടഞ്ഞ് മുൻസിഫ് കോടതി ഉത്തരവ് ഇറക്കുകയും ചെയ്തു.

## Article Content

**പയ്യന്നൂർ**: റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ അടിച്ചു തകർത്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. അഭിഭാഷകനായ മുരളി പള്ളത്തിൻ്റെ ബൈക്കും കാറുമാണ് അക്രമികൾ അടിച്ചു തകർത്തത്. പയ്യന്നൂർ - പെരുമ്പ മാതമംഗലം റോഡിന് ഏകപക്ഷീയമായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ മുരളി പള്ളത്തിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളായ അൻപതോളം പേർ കോടതിയെ സമീപിച്ചിരുന്നു. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് തടഞ്ഞ് മുൻസിഫ് കോടതി ഉത്തരവ് ഇറക്കുകയും ചെയ്തു.

ഇന്നലെ ഭൂമിയേറ്റെടുക്കാനുള്ള നീക്കം മുരളിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു. ഇതിലെ വൈരാഗ്യമാവാം അക്രമത്തിന് പിന്നിലെന്ന് മുരളി പള്ളത്ത് പറഞ്ഞു. കടുത്ത പ്രതിരോധം മറികടന്നും മുരളിയുടെ സ്ഥലമടക്കം ഇന്നലെ റോഡിനായി ഏറ്റെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99936/payyannur)