ശബരിമല സന്നിധാനത്ത് പുതിയ പൊലീസ് ബാച്ച് ചുമതലയേറ്റു.

By siva | Tuesday December 1st, 2020

SHARE NEWS

മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച് എത്തിയത്.

സന്നിധാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടെയാണ് ആദ്യ ബാച്ച് സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയത്. തിങ്കളാഴ്ച മുതല്‍ പുതിയ ബാച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഒരു ഡിവൈഎസ്പി, മൂന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, എസ്ഐ, എഎസ്ഐ റാങ്കിലുള്ള 26 പേര്‍, 124 സിവില്‍ പൊലീസ് ഓഫീസേഴ്സ്, 13 ആന്ധ്ര പൊലീസ് ഓഫീസേഴ്സ് അടക്കം 167 പേരാണ് പുതിയതായി ഡ്യൂട്ടിക്ക് എത്തിയത്.

ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പിയായ പ്രശാന്തന്‍ കാണി സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ആയി ചുമതലയേറ്റു. പുതുതായി എത്തിയവര്‍ക്ക് താമസിക്കാന്‍ പുതിയ ബാരക്കുകളും ഒന്നിടവിട്ട ബെഡ്ഡുകളും ഒരുക്കിയിട്ടുണ്ട്. ഡ്യൂട്ടി പൂര്‍ത്തിയാക്കിയവരുടെ താമസസ്ഥലങ്ങള്‍ അണുവിമുക്തമാക്കി. പൊലീസുകാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയെങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read