നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു

By | Tuesday September 8th, 2020

SHARE NEWS

തെലുങ്ക് നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ നടന്റെ സ്വകാര്യ വസതിയില്‍ ആയിരുന്നു അന്ത്യം. രാധയാണ് ഭാര്യ, മക്കള്‍ നിരഞ്ജ്, ദുഷ്യന്ത്.

തന്റെ നാല്‍പ്പതാം വയസ്സിലാണ് റെഡ്ഡി അഭിനയരംഗത്ത് എത്തുന്നത്. പൊലീസ് സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് 1988ല്‍ വെങ്കിടേഷ് നായകനായ ‘ബ്രഹ്മ പുത്രുദു ‘ എന്ന ചിത്രത്തില്‍ റെഡ്ഡിക്ക് അവസരം ലഭിക്കുന്നത്. നന്ദമുറി ബാലകൃഷ്ണയുടെ ‘സമരസിഹ റെഡ്ഡി’​എന്ന ചിത്രത്തിലെ കഥാപാത്രമാണ് ജയപ്രകാശ് റെഡ്ഡിയുടെ കരിയറില്‍ ബ്രേക്ക് സമ്മാനിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read