മുഴക്കുന്ന് : കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലാണ് മൂന്ന് കർഷകർ വനംവകുപ്പിനെതിരെ പരാതി നൽകിയത്. കാട്ടാനകളും വന്യമൃഗങ്ങളും പതിവായി ജനവാസകേന്ദ്രങ്ങളിൽ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് തടയാൻ വനംവകുപ്പിന് സാധിക്കുന്നില്ല എന്നതും, അതിനാൽ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം പോലീസിനാണെന്നും ചൂണ്ടിക്കാട്ടിയാണ് കർഷകർ പരാതിനൽകിയത്. പെരുമ്പുന്നയിലെ കർഷകരാണ് പരാതി നൽകിയിട്ടുള്ളത്. വ്യക്തിഗതമായ പരാതികളാണ് നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ കർഷകർ പരാതികളുമായി മലയോരത്തെ പോലീസ് സ്റ്റേഷനുകളിൽ എത്തും. എല്ലാ പരാതികളും പൊലീസ് സ്വീകരിച്ച് രസീത് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് നിരവധി നിരവധി പേർ മരിക്കുകയും വളരെയധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വനംവകുപ്പിന് കഴിയാതെ
വന്നതോടെയും നിവേദനങ്ങൾ നൽകി മടുത്തുതോടെയുമാണ് സംരക്ഷണം ആവശ്യപ്പെട്ട് കർഷകർ പോലീസിൽ പരാതി നൽകിയിട്ടുള്ളത്.